തിരുവനന്തപുരം – തലസ്ഥാന നഗരിയിലെആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു പ്രശസ്‌ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.കയ്യേറ്റം മൂലം ആക്കുളം കായലിൻ്റെ വിസ്തൃതി നാലിൽ ഒന്നായി ഇപ്പോൾ കുറഞ്ഞിരിക്കുന്നു .നഗരത്തിൻ്റ കൂടി വെള്ള സ്രോതസ്സുകളിലൊന്നായ വെള്ളയണിക്കായലിൻ്റ ഗതിയും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമെ പാടുള്ളു. ദേശീയപാതനിർമ്മാണം വലിയ പരിസ്ഥിതി പ്രശ്നങ്ങളാണുണ്ടാക്കുന്നത് . കുന്നുകളൊക്കെ ഇതിൻ്റെ പേരിൽ നശിപ്പിക്കപ്പെട്ടു കുടിവെള്ള സംഭരണികളാണ് നമ്മുടെ കുന്നുകൾ .കേരളത്തിൻ്റ ഭൂപ്രകൃതിക്കനുസരിച്ച് ദേശീയപാത നിർമ്മിക്കാവുന്നതേയുണ്ടായിരുന്നുള്ളു വെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Spread the love

വനംവകുപ്പിലെ സെൻട്രൽ ലൈബ്രറിയിലെ ചന്ദനതണലിൽ പരിസ്ഥിതി ചർച്ചയും പുസ്തക പ്രകാശനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനന്തൻകാടെന്ന പേരിൽ ഒരു കാലത്ത് അറിയപ്പെട്ടിരുന്ന തിരുവനന്തപുരം നഗരത്തിലിപ്പോൾ കാട് സ്ഥലനാമങ്ങളിൽ മാത്രം ഒതുങ്ങിയിരിക്കുകയാണെന്ന് അടൂർ പറഞ്ഞു എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി.റഹിം എഴുതിയ നമ്മുടെ പക്ഷികൾ എന്ന പുസ്തകം അടൂർ ഗോപാലകൃഷ്ണൻ ഡോ. അച്ചുത് ശങ്കറിനു നൽകി പ്രകാശനം ചെയ്തു .ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ഐ.എഫ്.എസ് അദ്ധ്യക്ഷത വഹിച്ചു
സാഹിത്യകാരൻ കെ.വി. മോഹൻ കുമാർ പുസ്തക പരിചയം നടത്തി. എസ് ദാസുര ചന്ദ്രൻ ,ലൈബ്രേറിയൻ എം അസീന, ആർ ശിവപ്രസാദ് ഡി ഡി.എഫ് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *