ഹജ്ജ് കർമങ്ങളില്‍ പങ്കെടുത്ത് കൊണ്ടിരിക്കെ മലയാളി തീർത്ഥാടക മിനായില്‍ അന്തരിച്ചു

Spread the love

റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമങ്ങളില്‍ പങ്കെടുത്ത് കൊണ്ടിരിക്കെ മലയാളി തീർത്ഥാടക മിനായില്‍ അന്തരിച്ചു. കണ്ണൂർ ജില്ലയിലെ മാട്ടൂല്‍ സ്വദേശിനി ചീലൻ ബാവുവളപ്പില്‍ ശരീഫ (60) ആണ് മരിച്ചത്.സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ‘വിത്തൗട്ട് മഹറം’ വിഭാഗത്തിലാണ് ഇവർ വിശുദ്ധ ഭൂമിയില്‍ എത്തിയത്.മിനായില്‍ വെച്ചായിരുന്നു അന്ത്യം. മരണാനന്തര നടപടികള്‍ സൗദി അധികൃതരുടെയും ഹജ്ജ് വളൻറിയർമാരുടെയും നേതൃത്വത്തില്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടർ അസീം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *