റെഗുലേറ്ററി കമ്മീഷൻ ഓഫീസ് മാർച്ചും ധർണയും നാളെ (28 ന്)*തിരു: വൈദ്യുതി ബോർഡിനെ സാമ്പത്തികമായി തകർക്കുന്ന റെഗുലേറ്ററി കമ്മീഷൻ നില പടുകൾക്കെതിരെ, ബോർഡ് ജീവനക്കാർക്ക് അധിക സമ്മർദ്ദം ഉണ്ടാക്കുന്ന പുതിയ സ്റ്റാൻഡേർഡ് ഓഫ് പെർഫോമൻസിനെതിരെ
റെഗുലേറ്ററി കമ്മീഷൻ ഓഫീസ് മാർച്ചും ധർണയും നാളെ (28 ന്)*തിരു: വൈദ്യുതി ബോർഡിനെ സാമ്പത്തികമായി തകർക്കുന്ന റെഗുലേറ്ററി കമ്മീഷൻ നില പടുകൾക്കെതിരെ, ബോർഡ് ജീവനക്കാർക്ക് അധിക സമ്മർദ്ദം ഉണ്ടാക്കുന്ന പുതിയ സ്റ്റാൻഡേർഡ് ഓഫ് പെർഫോമൻസിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ 28 ന് വൈദ്യുതി ജീവനക്കാരുടെ റെഗുലേറ്ററി കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തും. മാനവീയം വീഴിയിൽ നിന്നും ആരംഭിക്കുന്ന മാർച്ചിൽ ഇലക്ട്രിസിറ്റി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു , കേരള പവർ വർക്കേഴ്സ് കോൺഗ്രസ് എ എൻ ടിയു സി എന്നീ സംഘടനകൾ നേതൃത്വം നൽകും . മാർച്ചും ധർണയും സിഐടിയു ദേശീയ സെകട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിൽ വൈദ്യുതി സപ്ലൈ പുനസ്ഥാപിക്കാൻ നഗരങ്ങളിൽ 8 മണിക്കൂറും ഗ്രാമങ്ങളിൽ 24 മണിക്കൂറും അനുവദിച്ചിട്ടുള്ളത്. എന്നാൽ കേരളത്തിൽ പുതുക്കിയ റെഗുലേഷൻ വഴി നഗരത്തിൽ 4 മണിക്കൂറും, ഗ്രാമത്തിൻ 6 മണിക്കൂറുമാണ് തീരുമാനം. ഇത്തരം പരിഷ്ക്കാരങ്ങൾക്കെതിരെയാണ് പ്രക്ഷേപം. ആവശ്യത്തിന് ജീവനക്കാരില്ല. പുതിയ നിയമനം നടത്തിയിട്ട് 10 വർഷമാകുന്നു. ജീവനക്കാർക്ക് അധിക സമ്മർദ്ദം ഉണ്ടാക്കുന്ന പുതിയ നിലപാട് തിരുത്തണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ആവശ്യപെടുന്നു

