തലസ്ഥാനത്തെ ഗുണ്ടാസംഘ കുടിപ്പകയുടെ അങ്കവും കൊലവിളി അട്ടഹാസവുമായി ഗ്യാംഗ്സ്റ്റർ ആക്ഷൻ ചിത്രം അങ്കം അട്ടഹാസം മേയ് 8ന് പ്രദർശനത്തിന് ……

Spread the love

ഗംഭീര ആക്ഷൻ വിരുന്നുമായി ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ഡ്രാമ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന് പ്രദർശനത്തിനെത്തുന്നു.

തലസ്ഥാനത്തെ ഗുണ്ടാസംഘ കുടിപ്പകയുടെ ചോര തെറിക്കുന്ന അങ്കവും കൊലവിളി അട്ടഹാസവുമായെത്തുന്ന ചിത്രത്തിൻ്റെ കേന്ദ്ര ആകർഷണം കിടിലക്കാഴ്ച്ചകൾ സമ്മാനിക്കുന്ന അതിലെ ആക്ഷൻ സ്വീകൻസുകളാണ്. ആക്ഷൻസ് ഒരുക്കിയിരിക്കുന്നത് ഫിനിക്സ് പ്രഭു, അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ് ടീമാണ്.

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ മഖ്ബൂൽ സൽമാൻ, നന്ദു, അലൻസിയർ, എം എ നിഷാദ്, അന്നാരാജൻ, അംബിക (പുതുമുഖ നായിക), സിബി തോമസ്, സ്മിനു സിജോ, കിച്ചു (യുഎസ്എ), കുട്ടി അഖിൽ, അമിത്ത്, ദീപക് ശിവരാജൻ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധാനം – സുജിത്ത് എസ് നായർ, ബാനർ -ട്രിയാനി പ്രൊഡക്ഷൻസ്, നിർമ്മാണം – അനിൽകുമാർ ജി, സാമുവൽ മത്തായി (യുഎസ്എ), ക്യാമറ – ശിവൻ എസ് സംഗീത്, രചന – സുജിത്ത് എസ് നായർ, അനിൽകുമാർ ജി, എഡിറ്റിംഗ് – പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ-ഹരിവെഞ്ഞാറമൂട്, ആക്ഷൻസ് – ഫിനിക്സ് പ്രഭു, അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ്, ഗാനരചന – ദീപക് നന്നാട്ടുകാവ്, ഡസ്റ്റൻ അൽഫോൺസ്, സംഗീതം – ശ്രീകുമാർ വാസുദേവ്, അഡ്വ. ഗായത്രി നായർ, ആലാപനം – വിനീത് ശ്രീനിവാസൻ, ഇന്ദ്രവതി ചൗഹാൻ (പുഷ്പാ ഫെയിം), കല – അജിത്ത് കൃഷ്‌ണ, ചമയം – സൈജു നേമം, കോസ്‌റ്റ്യും – റാണ പ്രതാപ്, ബിജിഎം- ആൻ്റണി ഫ്രാൻസിസ്, ഓഡിയോഗ്രാഫി – ബിനോയ് ബെന്നി, ഡിസ്ട്രിബ്യൂഷൻ പാർട്ട്ണർ- ഡ്രീം ബിഗ് ഫിലിംസ്, ഡിസൈൻസ്- ആൻ്റണി സ്‌റ്റീഫൻ, സ്‌റ്റിൽസ് – ജിഷ്‌ണു സന്തോഷ്, പിആർഓ – അജയ് തുണ്ടത്തിൽ …….

Leave a Reply

Your email address will not be published. Required fields are marked *