സമാധാന ചര്‍ച്ചയ്ക്കുള്ള യാത്രയില്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഇറാന്‍ സ്പീക്കര്‍

Spread the love

ടെഹ്‌റാന്‍: ഇസ്‌ളാമാബാദില്‍ നടക്കുന്ന അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാനായി പുറപ്പെട്ട ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫി വിമാനത്തിനുള്ളില്‍ നിന്നും പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ദേയമാകുന്നു. യുദ്ധം ആരംഭിച്ച ഫെബ്രുവരി 28-ന് ഇറാാനിലെ മിനാബ് എലിമെന്ററി സ്‌കൂളില്‍ നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെയും അധ്യാപകരുടെയും ചിത്രങ്ങളും അവരുടെ സാധനങ്ങളും വിമാനത്തിലെ ഒഴിഞ്ഞ സീറ്റുകളില്‍ നിരത്തി വെച്ചാണ് ഖാലിബാഫ് യാത്ര ചെയ്തത്.യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന്റെ ക്രൂരത ലോകത്തെ ബോധ്യപ്പെടുത്തുന്നതിനായുള്ള ശക്തമായ പ്രതീകാത്മക പ്രതിഷേധമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.ഈ ചിത്രങ്ങള്‍ തന്റെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച ഖാലിബാഫ്, ‘ഈ വിമാനത്തിലെ എന്റെ സഹയാത്രികര്‍, മിനാബ് 168’ എന്ന് കുറിച്ചു. മിനാബ് സ്‌കൂള്‍ ആക്രമണത്തില്‍ 165 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവം ചര്‍ച്ചകളില്‍ ഇറാന്റെ പ്രധാന നിലപാടായി മാറുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *