നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയ സംഘം ജില്ലാ കളക്ടറേറ്റ് സന്ദർശിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സജ്ജീകരിച്ച ജില്ലാ വെബ്കാസ്റ്റിംഗ് കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തി.
നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലാ കൺട്രോൾ റൂം സന്ദർശിച്ച് വിദേശ സംഘം
നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയ സംഘം ജില്ലാ കളക്ടറേറ്റ് സന്ദർശിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സജ്ജീകരിച്ച ജില്ലാ വെബ്കാസ്റ്റിംഗ് കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തി.
വെബ്കാസ്റ്റ് കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ അനു കുമാരി വിശദീകരിച്ചു. കേരളത്തിൽ വോട്ടെടുപ്പ് വളരെ സുതാര്യമായും അച്ചടക്കത്തോടെയുമാണ് നടക്കുന്നതെന്ന് സംഘാംഗങ്ങൾ പറഞ്ഞു. വോട്ടെടുപ്പിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ എല്ലാവരുടേയും ഭാഗത്തുനിന്ന് മികച്ച പരിശ്രമം ഉണ്ടായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വെബ് കാസ്റ്റിംഗ് പ്രവർത്തനങ്ങൾ ഏറെ നേരം നിരീക്ഷിച്ച ശേഷമാണ് സംഘം മടങ്ങിയത്.
സിയേറലിയോണിൽ നിന്നുള്ള ജിബ്രില്ല മു റെ ജുസു, അബൂബക്കർ മഹ് മൗദ് കൊറോമ, സമോവയിൽ നിന്നുള്ള ഷാലോൺ സോഫിയ ടൈം, നുമിയ ജൂനിയർ താവുവിയ, സീഷെൽസിൽ നിന്നുള്ള ഹരിസോവ ലലതിയാന അക്കൂഷ, അൽബേനിയയിൽ നിന്നുള്ള ലെഡിയോ ബ്രാഹോ, എൽവിസ് സെഫ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
അസിസ്റ്റന്റ് കളക്ടർ ശിവശക്തിവേൽ, ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബിജു എസ്, ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.