സൂചന – പുതിയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് 4 /4/ 2026 ശനിയാഴ്ച്‌ച തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനക്കുറിപ്പ്.
സൂചന – പുതിയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് 4 /4/ 2026 ശനിയാഴ്ച്‌ച തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനക്കുറിപ്പ്.
വിഷയം – വിശ്വകർമ്മജർ ഉൾപ്പെടെ സാമൂഹിക നീതിയും അവസരസമത്വവും നിഷേധിക്കപ്പെട്ട സമൂഹങ്ങളുടെ ഉയർച്ചയ്ക്ക് വേണ്ടി രൂപീകരിച്ച വിശ്വകർമ്മ ജനശക്തി പാർട്ടിയുടെ പ്രഖ്യാപനം
കേരളത്തിലെ 30 ലക്ഷത്തിലധികം വരുന്ന പമ്പരാഗത തൊഴിൽ സമൂഹമായ വിശ്വകർമ്മജരെ ഭരണപങ്കാളിത്തത്തിലേക്ക് എത്തിക്കുകയും, അതിർവരമ്പ് നിശ്ചയിച്ച് പാർശ്വവൽക്കരിക്കപ്പെട്ട് നിൽക്കുന്ന മറ്റു സമുദായങ്ങളുടെയും അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുക എന്നതായിരിക്കും വിശ്വകർമ്മ ജനശക്തി പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം. കഴിഞ്ഞ 13 വർഷക്കാലമായി കോൺഗ്രസിന് ഒപ്പം ചേർന്ന് സംസ്ഥാനത്താകെ വിവിധ പരിപാടികളുമായി കെ ടി എ സി (കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്സി എന്ന സംഘടന പ്രവർത്തിച്ചു വരവെ ഒരു സെല്ലായി അംഗീകരിക്കണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെടുകയും 2024ൽ അന്നത്തെ കെപിസിസി പ്രസിഡ് എം എം ഹസ്സനും ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് VD സതീശനും ചേർന്ന് സെല്ലായി അംഗീകരിച്ചി രിക്കുന്നു എന്ന കത്ത് സംഘടനയ്ക്ക് നല്‌കി. എന്നാൽ ലോകസഭ ഇലക്ഷൻ സായത്ത് വോട്ടുകൾ പാർട്ടിക്ക് അനുകൂലമായി നിൽക്കട്ടെ എന്ന് തന്ത്രം മാത്രമായിരുന്നതിനാൽ തുടർ നടപടികൾ ഉണ്ടായില്ല വീണ്ടും തുടർനടപടികൾക്കായി 17 തവണ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ഇതുവരെ ശരിയായില്ലേ, ഉടൻ ശരിയാക്കാം എന്ന മധുരരമായ വാക്കുകൾ തന്നുകൊണ്ടേയിരുന്നു
പിന്നീട് VD യുടെ നിർദ്ദേശപ്രകാരം പലതവണ കെപിസിസി പ്രസിഡ് ശ്രീ സണ്ണി ജോസഫിനെ കാണുകയു ണ്ടായി. ഒപ്പം പി സി വിഷ്‌ണുനാഥ്, UDF കൺവീനർ ശ്രീ അടൂർ പ്രകാശ്, പന്തളം സുധാകരൻ ശ്രീ അബ്ദുൽ മുത്തലിബ് തുടങ്ങിയ നേതാക്കളുടെയും ശ്രദ്ധയിൽപ്പെടുത്തി
2026 മാർച്ച് 10 ന് KPCC യിൽ നിന്നും ലഭിച്ച കത്തിൽ സെല്ലായി അംഗീകരിച്ചു എന്ന വാചകം ഒഴിവാക്കി KPCC യുടെ അംഗീകാരം നൽകിയിരിക്കുന്നു എന്ന കത്ത് അതിബുദ്ധിയിലൂടെ ഈ തെരഞ്ഞെടുപ്പിന് മുൻപായി വിശ്വകർമ്മ സമുദായത്തെ ഒരിക്കൽ കൂടി ചതിച്ചു
ഈ സാഹചര്യത്തിൽ കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസിനെ തൊഴിലാളി സംഘടനയായി ജനിലനിർത്തിക്കൊണ്ട്, വിശ്വകർമ്മ സമുദായത്തെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടി വിശ്വകർമ്മ അനശക്തി പാർട്ടിക്ക് രൂപം കൊടുത്തു മുന്നോട്ടു പോകുമ്പോൾ എല്ലാ വിഭാഗം ജനങ്ങളുടെയും വിശിഷ്യാ പത്ര ദൃശ്യ മാധ്യമങ്ങളുടെയും സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു
സംസ്ഥാന കമ്മിറ്റിക്കു വേണ്ടി.
പി ആർ അരുൺ കുമാർ
വൈസ് ചെയർമാൻ,
കെ.ജി.സുരേഷ് ബാബു
വി. സുനിൽകുമാർ
എ.ഡി. സുനിൽകുമാർ, മോഹനൻ മേനംകുളം, രവിലായം തോപ്പിൽ ജയചന്ദ്രൻ ആനാട്, രാജേഷ് ചിറയൻകീഴ് നന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

