ഇ.വി.എം മെഷീനുകളുടെ വിതരണം തുടങ്ങി

Spread the love

നിയമസഭാ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയാക്കി കളക്ടററേറ്റിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് വിതരണം ചെയ്തു തുടങ്ങി. ഇവിഎം വിതരണത്തിന്റെ ഉദ്ഘാടനവും ഫ്ളാഗ് ഓഫും ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയുമായ അനു കുമാരി നിര്‍വഹിച്ചു. വര്‍ക്കല, ചിറയിന്‍കീഴ്, വാമനപുരം, കാട്ടാക്കട, അരുവിക്കര, അറ്റിങ്ങല്‍, നെടുമങ്ങാട് മണ്ഡലങ്ങളിലേക്കുള്ള മെഷീനുകളുടെ വിതരണമാണ് പൂര്‍ത്തിയായത്‌ഇന്ന് (മാര്‍ച്ച് 29) കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലേക്കുള്ള ഇ.വി.എം വിതരണം നടക്കും. അതത് മണ്ഡലങ്ങളില്‍ സജ്ജമാക്കിയിട്ടുള്ള താല്‍ക്കാലിക സ്ട്രോംഗ് റൂമുകളിലേക്കാണ് ഇ വി എമ്മുകള്‍ മാറ്റുക. രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 31ന് ഈ സ്‌ട്രോംഗ് റൂമുകളില്‍ നടക്കും.ഇ.വി.എം നോഡല്‍ ഓഫീസര്‍ റോയ് സൈമണ്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ പ്രമോദ് ശശിധരന്‍, മെറ്റീരിയല്‍സ് നോഡല്‍ ഓഫീസര്‍ അനില്‍ കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *