നേമം മണ്ഡലത്തിൽ ആവേശമുയർത്തി വി. ശിവൻകുട്ടിയുടെ പര്യടനം;വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണം

Spread the love

നേമം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണം ആവേശകരമായി തുടരുന്നു. ഇന്ന് മണ്ഡലത്തിലെ വിവിധ വാർഡുകളിലും പ്രധാന കവലകളിലും സ്ഥാനാർത്ഥി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു.വെളളാർ, കണ്ണൻകോട്, നെടുമം, കൈതവിള, വാഴമുട്ടം, മുട്ടത്തറ, സത്യൻ നഗർ, നേമം, കോലിയക്കോട്, പൂഴിക്കുന്ന് മടവിള, നല്ലാണിക്കൽ, തൂക്കുവിള, മലമേൽകുന്ന് എന്നിവിടങ്ങളിലായിരുന്നു ഇന്നത്തെ പര്യടനം. എത്തിയ കേന്ദ്രങ്ങളിലെല്ലാം വലിയ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. വികസനത്തുടർച്ചയ്ക്കായി എൽ.ഡി.എഫിനെ വിജയിപ്പിക്കണമെന്ന ആഹ്വാനവുമായി നിരവധി പ്രവർത്തകരും പൊതുജനങ്ങളും പ്രചാരണത്തിന്റെ ഭാഗമായി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും ചർച്ച ചെയ്തുകൊണ്ടായിരുന്നു ഓരോ കേന്ദ്രങ്ങളിലെയും സ്വീകരണം. വയോജനങ്ങളും യുവാക്കളും സ്ത്രീകളും ഉൾപ്പെടെ വലിയൊരു വിഭാഗം ജനങ്ങൾ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയിരുന്നു.വി. ശിവൻകുട്ടിയുടെ പ്രചാരണ പരിപാടികൾ നാളെയും (മാർച്ച് 24, ചൊവ്വ) മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ തുടരും. രാവിലെ 7 മണിയ്ക്ക് കരമനയിൽ നിന്ന് പ്രചാരണം ആരംഭിക്കും.പൊന്നുമംഗലം, പൂജപ്പുര,മുടവൻമുകൾ എന്നിവിടങ്ങളിലാണ് നാളത്തെ പ്രചാരണം.

Leave a Reply

Your email address will not be published. Required fields are marked *