ആര്യാടന്‍ ഷൗക്കത്തിന് വോട്ട് തേടി ആവേശം വിതറി ഷാഫി പറമ്പിലിന്റെ റോഡ് ഷോ
നിലമ്പൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് വോട്ട് തേടി ആവേശം വിതറി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പിയുടെ റോഡ് ഷോ. രാത്രി എട്ടിന് നിയോജകമണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു റോഡ് ഷോ. ഡി.ജെ വാഹനവും വോട്ട് തേടിയുള്ള റാപ് ഗാനവുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. പോസ്റ്റ് ഓഫീസിനു സമീപത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നും ചന്തക്കുന്ന് വരെയായിരുന്നു റോഡ് ഷോ. ഷാഫി പറമ്പിലും സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും തുറന്ന വാഹനത്തിലായിരുന്നു വോട്ടര്‍മാരെ അഭിവാദ്യം ചെയ്ത് നീങ്ങിയത്. ഉപതെരഞ്ഞെടുപ്പിന്റെ ഇരട്ടിയിലേറെ ഭൂരിപക്ഷത്തിന് ഷൗക്കത്തിന് വിജയിപ്പിക്കണമെന്ന് ഷഫി പറമ്പില്‍ ആവശ്യപ്പെട്ടു. സി.പി.എമ്മിലെ കുടുംബാധിപത്യത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ യു.ഡി.എഫിന് വോട്ടുചെയ്യുമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ യു.ഡി.എഫ് ചെയര്‍മാന്‍ സി.എച്ച് ഇഖ്ബാല്‍ ആധ്യക്ഷനായിരുന്നു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് എ.പി അനില്‍കുമാര്‍, യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ എന്‍.എ കരീം, ഇസ്മയില്‍ മൂത്തേടം, വി.എ കരീം, എ.ഗോപിനാഥ്, പാലോളി മെഹബൂബ്, ബാബു തോപ്പില്‍, അഡ്വ. ഷെറി ജോര്‍ജ്, സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.ഫോട്ടോ യു.ഡി.എഫ് നിലമ്പൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പി ഉദ്ഘാടനംചെയ്യുന്നു. എ.പി അനില്‍കുമാര്‍, ആര്യാടന്‍ ഷൗക്കത്ത് സമീപം.ഫോട്ടോ- കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പി, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ റോഡ് ഷോയില്‍

