ഒത്തുതീർപ്പ് അംഗീകരിച്ചു; സ്വാമി ഗംഗേശാനന്ദയ്ക്കെതിരായ പീഡനകേസ് ഹൈക്കോടതി റദ്ദാക്കി

Spread the love

കൊച്ചി : ഏറെ വിവാദമായ സ്വാമി ഗംഗേശാനന്ദയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി കേസ് ഒത്തുതീർപ്പാക്കിയെന്ന ഗംഗേശാനന്ദയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി. പ്രൊസിക്യൂഷൻ സമർപ്പിച്ച കൃത്യതാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് തീർപ്പാക്കിയത്.2017 നിയമ വിദ്യാർത്ഥിനിയെ കണ്ണംമൂലയിലെ വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. 2017 മേയ് 19ന് പുലര്‍ച്ചെ തിരുവനന്തപുരം കണ്ണമ്മൂലയിലുള്ള വീട്ടിൽ വെച്ചാണ് സ്വാമിയുടെ ജനനേന്ദ്രിയും ഛേദിച്ചത്. വീടിന് പുറത്തേക്ക് ഓടിയ പെണ്‍കുട്ടിയെ ഫ്ലയിങ് സ്ക്വാഡ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ആദ്യം സ്വാമിക്കെതിരെ പെണ്‍കുട്ടി മൊഴി നൽകിയിരുന്നെങ്കിലും പിന്നീട് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വാമി പീഡിപ്പിച്ചില്ലെന്നാണ് പെണ്‍കുട്ടി വ്യക്തമാക്കിയത്. സ്വയം ലിംഗഛേദം ചെയ്തതാണെന്നും സ്വാമി മൊഴി നൽകുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *