അലുവ അതുല്‍ കൊല്ലപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ കേരളത്തിലെ ചൂടേറിയ ചര്‍ച്ച
കൊല്ലം: ജിം സന്തോഷ് കൊലപാതക്കേസ് പ്രതി ഗുണ്ട അലുവ അതുല്‍ കൊല്ലപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ കേരളത്തിലെ ചൂടേറിയ ചര്‍ച്ച. അതിക്രൂരമായ കൊലപാതകമായിരുന്നു അതുലിന്റേത്. ഗുണ്ടാനേതാവ് ജിം സന്തോഷിന്റെ കൊലപാതകക്കേസില്‍ ഒന്നാം പ്രതിയാണ് ഇയാള്‍. 2025ലായിരുന്നു കേസിനാസ്പദമായ സംഭവം.സന്തോഷിനെ കൊലപ്പെടുത്തി മടങ്ങും വഴി അതുല്‍ രണ്ടുപേരെ കൂടി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. അവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. അതുലിന് അലുവ എന്ന് പേര് വരാനുണ്ടായ കാരണവും ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇയാള്‍ ഹല്‍വ ഏറെ ഇഷ്ടമായിരുന്നുവെന്നും അതാണ് അലുവ അതുല്‍ എന്ന പിന്നിലെന്ന കാരണമെന്നുമാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.അലുവ അതുല്‍ നാട്ടിലുള്ളവരോടെല്ലാം അതിക്രൂരമായാണ് പെരുമാറിയിരുന്നതെന്നും. എതിര്‍ ഗുണ്ടാസംഘത്തിലുള്ളവര്‍ ആക്രമിക്കുമ്പോള്‍ ചുറ്റിക കൊണ്ട് കാല്‍മുട്ട് അടിച്ച് തകര്‍ക്കുന്നതായിരുന്നു രീതി.അതേസമയം, ഓച്ചിറ സ്വദേശി നല്‍കിയ ക്വട്ടേഷനായിരുന്നു സന്തോഷിന്റെ കൊലപാതകം. സന്തോഷും ഓച്ചിറ സ്വദേശിയായ പങ്കജ് മേനോനും തമ്മില്‍ പിണങ്ങിയതാണ് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമായത്. 2025 മാര്‍ച്ച് 27ന് പുലര്‍ച്ചെ വീട്ടില്‍ വെച്ചായിരുന്നു അതുലും സംഘവും സന്തോഷിനെ കൊലപ്പെടുത്തിയത്.വടിവാള്‍, കമ്പിപ്പാര, ബോംബ് എന്നിവയുമായി വീട്ടിലെത്തിയ സംഘം, ആദ്യം സന്തോഷിന്റെ അമ്മ കിടന്ന മുറിയുടെ വാതില്‍ വെട്ടിപ്പൊളിച്ചു. ആ മുറിയില്‍ അയാളില്ലെന്ന് അറിഞ്ഞതോടെ തൊട്ടടുത്ത മുറിയില്‍ കയറി ആക്രമിക്കുകയായിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം ഇവര്‍ വീടിന് നേരെ തോട്ടയെറിയുകയും ചെയ്തിരുന്നു.

