വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം: മന്ത്രി ജി.ആർ.അനിൽ

Spread the love

വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം: മന്ത്രി ജി.ആർ.അനിൽ

​വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് അരുവിക്കര മണ്ഡലത്തിൽ സാക്ഷ്യപ്പെടുത്തുന്നതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്‌ മന്ത്രി ജി. ആർ. അനിൽ. അരുവിക്കര മണ്ഡലത്തിലെ വിവിധ സ്കൂളുകളുകളിൽ നിർമ്മിച്ച ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സാംസരിക്കുകയിരുന്നു അദ്ദേഹം.

മണ്ഡലത്തിലെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ പൂർത്തീകരണ ഘട്ടത്തിലാണെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂളുകളിൽ ആധുനിക ബഹുനില മന്ദിരങ്ങൾ ഉയരുന്നതിലൂടെ വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ തന്നെ മാറുകയാണെന്നും മന്ത്രി വ്യക്തമാക്കി.

പഴയകാലത്ത് പല വിദ്യാഭ്യാസ കേന്ദ്രങ്ങളും ഓലമേഞ്ഞ കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന സാഹചര്യം ഓർമ്മിപ്പിച്ച മന്ത്രി, ഇന്നത്തെ ഈ സമഗ്രമായ മാറ്റം വലിയ നേട്ടമാണെന്ന് വിശേഷിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം സമൂഹത്തിന്റെ പുരോഗതിയ്ക്കുള്ള നിർണായക ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം വിനിയോഗിച്ചാണ് ഗവ. മോഡേൺ എൽ.പി.എസ് മണലയത്തിലെ പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. 1.27 കോടി രൂപ വിനിയോഗിച്ച നിർമിച്ചതാണ് ചായം ഗവ.എൽ.പി.എസിലെ ബഹുനില മന്ദിരവും വർണ്ണകൂടാരവും പൂർത്തിയാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് 2021-22 പ്ലാൻ ഫണ്ടിൽ നിന്നും 1.20 കോടി രൂപ ചെലവഴിച്ചാണ് ഗവ.എൽ.പി.എസ് കുഴയ്ക്കാട് മന്ദിരം നിർമിച്ചിരിക്കുന്നത്.

ചടങ്ങിൽ ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ-ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *