കാട്ടാക്കട നിയോജക മണ്ഡലത്തിലെ നവീകരിച്ച ഊറ്റുകുഴി–മുളയറ റോഡിന്റെ ഉദ്ഘാടനം ഐ.ബി സതീഷ് എംഎൽഎ നിർവഹിച്ചു.

Spread the love

നവീകരിച്ച ഊറ്റുകുഴി–മുളയറ റോഡ് ഉദ്ഘാടനം ചെയ്തു

കാട്ടാക്കട നിയോജക മണ്ഡലത്തിലെ നവീകരിച്ച ഊറ്റുകുഴി–മുളയറ റോഡിന്റെ ഉദ്ഘാടനം ഐ.ബി സതീഷ് എംഎൽഎ നിർവഹിച്ചു.

ഭാവിയെ മുന്നിൽ കണ്ടുള്ള വികസന പ്രവർത്തനങ്ങൾക്കാണ് നാട് നേതൃത്വം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി റോഡുകൾ, കുടിവെള്ളം, പൊതുസൗകര്യങ്ങൾ എന്നിവയിൽ സമഗ്ര പുരോഗതി കൈവരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

240 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. 5 മീറ്റർ വീതിയോടെ ബി.എം, ബി.സി നിലവാരത്തിലാണ് നിർമാണം പൂർത്തിയാക്കിയത്.

നേമം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പി. ഷൺമുഖം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിസി ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *