വിമാനത്താവളങ്ങളിലെ കസ്റ്റംസ് പരിശോധന; ക്യാമറയിൽ പകർത്തണമെന്ന് കേന്ദ്ര സർക്കാർ
കൊച്ചി: വിമാനത്താവളങ്ങളിലെ കസ്റ്റംസ് പരിശോധന ക്യാമറയിൽ പകർത്തണമെന്ന് കേന്ദ്ര സർക്കാർ. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ ശരീരത്തിൽ ക്യാമറ ധരിക്കണം. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർക്ക് ബോഡി വേൺ ക്യാമറ നിർബന്ധമാക്കി. യാത്രക്കാരെ പരിശോധിക്കുന്ന വീഡിയോയും ഓഡിയോയും റെക്കോർഡ് ചെയ്യണം. റെക്കോർഡ് ചെയ്യുന്ന വിവരം യാത്രക്കാരെ മുൻകൂട്ടി അറിയിക്കണമെന്നും കേന്ദ്ര സർക്കാർ. റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങൾ 90 ദിവസം സൂക്ഷിക്കണം. കസ്റ്റംസും വിജിലൻസും ദൃശ്യങ്ങൾ നിശ്ചിത ഇടവേളകളിൽ പരിശോധിക്കണമെന്നും നിർദേശം.

