തെങ്ങ് കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് ഗുരുതര പരുക്ക്; യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പാലക്കാട്: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് യുവാവിന് ഗുരുതര പരുക്ക്. കൂറ്റനാട് പൂവക്കോട് സ്വദേശി ഹക്കീമിനാണ് (40) പരുക്കേറ്റത്. ഇന്ന് വൈകുന്നേരം പാലക്കാട് കൂറ്റനാട് വാവനൂരിലാണ് സംഭവം. വാവനൂർ ഭാഗത്ത് വെച്ച് ഹക്കീം സഞ്ചരിച്ച സ്കൂട്ടറിന് മുകളിലേക്ക് അപ്രതീക്ഷിതമായി തെങ്ങ് കടപുഴകി വീഴുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ഹക്കീമിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

