പപ്പായയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിയാം

Spread the love

നിരവധി പോഷക​ ഗുണങ്ങൾ അടങ്ങിയ ഫലമാണ് പപ്പായ. നമ്മുടെ വീടുകളില്‍ സുലഭമായി ലഭിക്കുന്ന പപ്പായയില്‍ വിറ്റാമിനുകളും മറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് പച്ച പപ്പായയില്‍ വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. കലോറി കുറഞ്ഞ പപ്പായ ശരീര ഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്.അറിയാം പച്ച പപ്പായയുടെ ആരോഗ്യ ഗുണങ്ങള്‍…പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തിന് സഹായിക്കും. പപ്പൈന്‍ എന്ന എന്‍സൈം ആണ് ഇതിന് സഹായിക്കുന്നത്. കൂടാതെ പപ്പായയില്‍ ഫൈബര്‍ അഥവാ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ദഹന സംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ മലബന്ധം എന്നിവ അകറ്റി ദഹനം സുഗുമമായി നടക്കും.ഫൈബര്‍ ധാരാളം അടങ്ങിയ പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയില്‍ കലോറി വളരെ കുറവുമാണ്.വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പച്ച പപ്പായ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.പച്ച പപ്പായ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് ഇവ കൊടുക്കാം.ആന്റി ഓക്‌സിഡന്റുകളും മറ്റും പപ്പായയിൽ ധാരാളമുണ്ട്. അതിനാൽ ഇവ ഹൃദ്രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുമെന്നും പഠനങ്ങൾ പറയുന്നു. നാരുകൾ, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവയുടെ ഉള്ളടക്കം ഹൃദ്രോഗ സാധ്യത തടയാൻ സഹായിക്കുന്നു.ഉയർന്ന നാരുകൾ ഉള്ളതിനാൽ പച്ച പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും പറയുന്നു.വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമാണ് പപ്പായ. അതിനാല്‍ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *