ചരക്കുകപ്പല്‍ മുങ്ങിയ സംഭവം: കേന്ദ്ര തുറമുഖ ഷിപ്പിങ്ങ് മന്ത്രാലയം ബുധനാഴ്ച്ച മാധ്യമങ്ങളെ കാണും
കേരള തീരത്തിനു സമീപം അറബിക്കടലില്‍ ലൈബീരിയന്‍ ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേന്ദ്ര തുറമുഖ ഷിപ്പിങ്ങ് മന്ത്രാലയം ബുധനാഴ്ച്ച മാധ്യമങ്ങളെ കാണും. ഉച്ചക്ക് 12.30ന് കൊച്ചിയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറലും മറ്റ് ഉദ്യേഗസ്ഥരും പങ്കെടുക്കും.
കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികളും തുടര്‍നടപടികളെക്കുറിച്ചും വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുമെന്നാണ് വിവരം. മുങ്ങിയ കപ്പലില്‍ നിന്നും കടലിലേക്ക് പരന്ന എണ്ണപ്പാട പരമാവധി നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണെന്ന് കോസ്റ്റ്ഗാര്‍ഡ് നേരത്തെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. കോസ്റ്റ്ഗാര്‍ഡ് കപ്പലുകളുടെ നേതൃത്വത്തിലാണ് എണ്ണപ്പാട നീക്കം ചെയ്യുന്നത്.
അതേ സമയം മര്‍ക്കന്‍റയില്‍ മറൈന്‍ ഡിപ്പാര്‍ട്ടുമെന്‍റ്, മര്‍ച്ചന്‍റ് ഷിപ്പിംഗ് ആക്ട് പ്രകാരം കപ്പല്‍ ഉടമകള്‍ക്ക് മലിനീകരണ ബാധ്യതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.