പൂഞ്ചില്‍ പാക് പൗരന്‍ പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന്
ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ പൗരന്‍ പിടിയിലായി. നിയന്ത്രണ രേഖയില്‍ നിന്നാണ് ഇയാളെ സൈന്യം പിടികൂടിയത്. കൂടുതല്‍ അന്വേഷണം നടക്കുന്നതായി സൈന്യം അറിയിച്ചു.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഇന്ത്യ- പാക് അതിർത്തി കടന്ന പാകിസ്ഥാൻ സൈനികനെ ഇന്ത്യ പിടികൂടിയിരുന്നു. അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്റെ പിറ്റേന്ന് അബദ്ധത്തിൽ അതിർത്തി കടന്ന ബി എസ് എഫ് സൈനികൻ നിലവിൽ പാകിസ്ഥാൻ്റെ കസ്റ്റഡിയിലാണ്. പി കെ സാഹു എന്ന ജവാനാണ് പിടിയിലുള്ളത്.
അതേസമയം, അതിര്‍ത്തിയില്‍ ഇന്നും പാകിസ്ഥാന്‍ പ്രകോപനം തുടര്‍ന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക് റേഞ്ചേഴ്‌സ് വെടിവയ്പ് നടത്തുകയായിരുന്നു. ശക്തമായി പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്‌നൂര്‍ മേഖലകളിലാണ് വെടിവയ്പ് ഉണ്ടായത്.
അതിനിടെ, മോക് ഡ്രില്ലുകള്‍ സംബന്ധിച്ച നിര്‍ണായക യോഗം അവസാനിച്ചു. അതീവ പ്രശ്‌നബാധിത മേഖലകളെ മൂന്ന് സോണുകള്‍ ആയി തിരിച്ചു. മെട്രോ സിറ്റികള്‍, പ്രതിരോധ മേഖലകള്‍ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും. വിവിധ സംസ്ഥാനങ്ങളിലെ 259 ഇടങ്ങളില്‍ നാളെ മോക് ഡ്രില്ലുകള്‍ നടക്കും. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും മോക്ഡ്രില്‍ നടക്കും.