കേന്ദ്രത്തിൻ്റെ വഞ്ചനക്കെതിരെ അനിശ്ചിതകാല രാപ്പകൽ സമരവുമായി ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ
കേന്ദ്രത്തിന്റെ വഞ്ചനക്കെതിരെ അനിശ്ചിതകാല രാപ്പകൽ സമരവുമായി ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള അനിശ്ചിതകാല രാപ്പകൽ സമരം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്തു.
യാതൊരു സുരക്ഷയും ഇല്ലാതെ, 24 മണിക്കൂറും ജോലി ചെയ്യേണ്ട സാഹചര്യമാണ് റെയിൽവേ ലോക്കോ പൈലറ്റ്മാർക്കെന്ന് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ഡിവിഷണൽ പ്രസിഡന്റ് കെ പി വർഗീസ്, സെക്രട്ടറി വി വി ഗഗാറിൻ, വൈസ് പ്രസിഡന്റ് ആർ എസ് അനിൽ തുടങ്ങിയവർ സംസാരിച്ചു.