അദാലത്തുകളിൽ ജനങ്ങളുടെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കാനായി: മന്ത്രി പി എ മുഹമ്മദ് റിയാസ്

Spread the love

സംസ്ഥാന സർക്കാരിൻ്റെ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകൾക്ക് മലപ്പുറം ജില്ലയിലെ ഏറനാട് തുടക്കമായി. ഇതുവരെ തീർപ്പാവാത്ത 432 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവരാണ് അദാലത്തിന് നേതൃത്വം നൽകുന്നത്.

ഏറനാട് താലൂക്ക് അദാലത്തിന് കാട്ടുമുണ്ടയിലാണ് തുടക്കമായത്. ജനങ്ങളോട ചേർന്ന് നിന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.

അദാലത്തുകളിൽ ജനങ്ങളുടെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കാനായി എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോവിഡ് രൂക്ഷമായ ഘട്ടത്തിലാണ് സർക്കാർ അധികാരമേറ്റത് എന്നും മന്ത്രി പറഞ്ഞു.ജനക്ഷേമ പ്രവർത്തനങ്ങളും ബദലുകളും രാജ്യത്തിന് മാതൃകയായി, 60 ലക്ഷം പേർക്ക് പെൻഷൻ നൽകുന്ന സംസ്ഥാനം കേരളമാണ്. പുതിയ അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്കകം പരിഹരിയ്ക്കും എന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്ത് സംസ്ഥാനത്താകെ വിജയം കൈവരിച്ചു വരികയാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അദാലത്തിലൂടെ വളരെ അധികം ആളുകൾക്ക് ആശ്വാസം പകരാൻ കഴിഞ്ഞു. പുതുതായി ലഭിച്ച അപേക്ഷകളിൽ മറുപടി നൽകി തീർപ്പാക്കാൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് തലത്തിൽ പരിഹരിക്കേണ്ട വിഷയങ്ങൾ വരെ അദാലത്തിലെത്തിയ സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി നിർദേശിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *