ലോക ചെസ് കിരീടം ഇന്ത്യയുടെ ഗുകേഷിന്
ലോക ചെസ് ചാമ്പ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷ്. ചൈനയുടെ ഡിങ് ലിറെനെയാണ് സിങ്കപ്പൂരില്‍ നടന്ന മത്സരത്തില്‍ ഗുകേഷ് പരാജയപ്പെടുത്തിയത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനെന്ന റെക്കോര്‍ഡും ഗുകേഷ് സ്വന്തമാക്കി.
14ാം ഗെയിമിലാണ് 7.5 പോയിന്റുകള്‍ നേടി ഗുകേഷ് കിരീടം ചൂടിയത്. കലാശപ്പോരായ ക്ലാസിക്കല്‍ ടൈം കണ്‍ട്രോള്‍ ഗെയിമില്‍ 6.5 പോയിന്റ് നേടാനാണ് ലിറന് സാധിച്ചത്. അധിക മത്സരങ്ങളും സമനിലയിലായിരുന്നു കലാശിച്ചത്.
ക്ലാസിക്കൽ ഫോർമാറ്റിൽ ഇരുവരും നേർക്കുനേർവന്ന മൂന്ന് കളിയിൽ രണ്ടിലും ജയം ചൈനീസ് താരത്തിനൊപ്പമായിരുന്നു. വിശ്വനാഥൻ ആനന്ദിന് ശേഷം ലോകചാമ്പ്യനാകുന്ന ഇന്ത്യക്കാരനെന്ന നേട്ടവും ഗുകേഷ് സ്വന്തമാക്കി. 12-ാം വയസിൽ ഗ്രാൻഡ്മാസ്റ്ററായിരുന്നു ഗുകേഷ്.