വിളവൂർക്കൽ പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഉത്തരവാദപ്പെട്ടവരും നിയമ വ്യവസ്ഥയോട് നീതി പുലർത്തുന്നില്ല എന്ന് പരാതി…

Spread the love

നൂറു വർഷത്തിനപ്പുറം ജനങ്ങൾ കുളിക്കടവിലും മറ്റും പോകുന്ന വഴി പരിസര വാസിയും കുടുംബവും കയ്യേറുകയും സഞ്ചാര യോഗ്യമല്ലാക്കുകയും ചെയ്തു. കൂടാതെ ഈ കുടുംബം പല പ്രാവശ്യം നിയമം തെറ്റിച്ച് പഞ്ചായത്തിനെ സ്വാധീനിച്ച് വീടു മെയിൻ്റനൻസ് ചെയ്തു. ഇപ്പൊൾ പൊതുവഴി കയ്യേറി സ്റ്റെയർകെയ്സ് കെട്ടി, വീടിന് മുൻപിൽ റോഡിലേയ്ക്ക് ഇറക്കി കട കെട്ടി വാടകയ്ക്ക് കൊടുത്തിരിക്കുന്നു. ജനങ്ങളുടെ പരാതിയിന്മേൽ ഈ നിയമ ലംഘനങ്ങൾ പഞ്ചായത്ത് സെക്രട്ടറി പരിശോധിക്കുകയും പൊളിച്ചു മാറ്റാൻ നോട്ടീസ് കൊടുക്കുകയും ചെയ്തിട്ട് മാസങ്ങൾ ആയി. പക്ഷെ ഇപ്പൊൾ പഞ്ചായത്ത് _ റെവന്യൂ അധികാരികൾ ഈ കുടുംബത്തിന് നിയമ ലംഘനം നടത്താൻ സഹായിക്കുന്നതായി ആക്ഷേപം ഉണ്ട്..

നോട്ടീസ് നൽകിയതിന് നടപടി ഉണ്ടായിട്ടില്ല.. കൂടാതെ ഈവാനിദാസും മകൻ ദിലീപും അധികമായി വാങ്ങിയ രണ്ടു സെൻ്റ് സ്ഥലത്ത് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീടും നൽകി. വീടും വേറെ വസ്തുക്കളും റബ്ബർ തോട്ടവും കാറും ബുള്ളറ്റും മറ്റു സ്കൂട്ടർ ഉൾപ്പെടെ ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉള്ളതും കൂടാതെ രണ്ടു ബിസിനസ് സ്ഥാപനങ്ങളും ഇയാൾക്ക് ഉണ്ട്..

എത്രയോ പാവങ്ങൾ ഈ പഞ്ചായത്തിൽ ഉള്ളപ്പോൾ അർഹത ഇല്ല എന്ന് പഞ്ചായത്ത് റിപ്പോർട്ട് ഉള്ളപ്പോൾ , പ്രത്യേകിച്ച് , ലൈഫ് മിഷൻ പദ്ധതിക്ക് മൂന്ന് സെൻ്റ് ഭൂമി എന്ന വ്യവസ്ഥ തെറ്റിച്ച് ,എല്ലാ സൗഭാഗ്യങ്ങളും ഉള്ള ഇയാൾക്ക് വീടു കൊടുത്തത് ജന രോഷത്തിന് കാരണമാകുന്നുണ്ട് ..

ചൂഴാട്ടുകോട്ട പെട്രോൾ പമ്പിന് സമീപം ദിലീപ് ഭവനിൽ ഈവാനി ദാസിനും മകൻ ദിലീപിനും അംബികയ്ക്കും എതിരെ പരിസര വാസികൾ കൊടുത്ത പരാതിയിൽ പഞ്ചായത്ത് സെക്രട്ടറിയെയും റവന്യൂ ഉദ്യോഗസ്ഥരെയും സ്വാധീനിച്ചത് പണമാണോ? അതോ രാഷ്ട്രീയമോ?. ജനങ്ങൾ നിയമ വ്യവസ്ഥയുമായി മുന്നോട്ട് പോകാൻ ആണ് തീരുമാനം..

Leave a Reply

Your email address will not be published. Required fields are marked *