കെഎസ്ആർടിസി ബസിൽ വിദേശമദ്യം കടത്തിയ ജീവനക്കാർക്കെതിരെ നടപടി

Spread the love

കോട്ടയം: കെഎസ്ആർടിസി ബസിൽ വിദേശമദ്യം കടത്തിയ ജീവനക്കാർക്കെതിരെ നടപടി. പൊൻകുന്നം ഡിപ്പോയിലെ പൊൻകുന്നം- മണക്കടവ് റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസിലെ ജീവനക്കാർക്കെതിരെയാണ് നടപടിയെടുത്തത്. ഡ്രൈവർ വി.ജി.രഘുനാഥിനെ സസ്‌പെന്റ ചെയ്തു. കണ്ടക്ടർ ഫൈസലിനെ പിരിച്ചുവിട്ടു. താത്കാലിക ജീവനക്കാരനായിരുന്നു ഫൈസൽ.കഴിഞ്ഞ ദിവസമാണ് പൊൻകുന്നം- മണക്കടവ് റൂട്ടിലെ ബസിൽ ജീവനക്കാർ മദ്യം കടത്തിയത്. കണ്ടക്ടറുടെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. കെഎസ്ആർടിസി ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിൽ കോഴിക്കോട് വെച്ചാണ് മദ്യം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *