എട്ട് വയസുകാരൻ അതിസാരം ബാധിച്ച് മരിച്ചു
തിരുവനന്തപുരം: എട്ട് വയസുകാരൻ അതിസാരം ബാധിച്ച് മരിച്ചു. കാട്ടാക്കട മൈലാടി സ്വദേശി ഗിരീഷ്-നീതു ദമ്പതികളുടെ മകൻ ആദിത്യനാഥാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ മുതൽ കുട്ടിക്ക് വയറിളക്കവും പനിയുമുണ്ടായി. മലയിൻകീഴുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചു. പിന്നീട് രോഗം കൂടിയതോടെ ശനിയാഴ്ച്ച എസ്.എ.ടി.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം ഒരു ഹോട്ടലിൽനിന്ന് കുടുംബം ഭക്ഷണം കഴിച്ചിരുന്നു. ഇതേത്തുടർന്നുള്ള ഭക്ഷ്യവിഷബാധയാണോ കുട്ടിയുടെ മരണത്തിൽ കലാശിച്ചതെന്ന് സംശയിക്കുന്നതായി വീട്ടുകാർ പറഞ്ഞു.