തിരുവട്ടാർ ക്ഷേത്ര വർഷാഭിഷേകം 12-ന്
കുലശേഖരം : തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ വർഷാഭിഷേകം വെള്ളിയാഴ്ച നടക്കും. അനുബന്ധ പൂജകൾ ബുധനാഴ്ച തുടങ്ങും. ബുധനാഴ്ച വൈകുന്നേരം വാസ്തുപൂജ ഉൾപ്പെടെ പ്രത്യേക പൂജകൾ നടക്കും. 11-ന് രാവിലെമുതൽ പ്രത്യേക പൂജകൾക്കുശേഷം, ബ്രഹ്മകലശ പൂജയും, അധിവാസഹോമവും നടക്കും. 12-ന് രാവിലെ ഒറ്റക്കൽ മണ്ഡപത്തിലേക്ക് എഴുന്നള്ളത്ത്. ഉദയമാർത്താണ്ഡ മണ്ഡപത്തിൽ കലശപൂജയും, തുടർന്ന് കലശാഭിഷേകവും. വൈകുന്നേരം ലക്ഷദീപ അലങ്കാരത്തോടെ ദീപാരാധന.