മകന്റെ വീട് വിട്ടിറങ്ങിയ വയോധികക്ക് രക്ഷകരായി : പിങ്ക് പോലീസ്
പിങ്ക് പോലീസിന് എതിരെ പരാതികൾ പറയുന്ന കാലത്താണ് അഭിമാനമായ സേവനം കാഴ്ചവച്ചു പിങ്ക് പോലീസ് വീണ്ടും വാർത്തകളിൽ നിറയുന്നത്. വീട്ടുകാരറിയാതെ മകന്റെ വീട് വിട്ടിറങ്ങിയ വയോധികക്ക് തിരുവനന്തപുരം സിറ്റിയിലെ ഓട്ടോ ഡ്രൈവര്‍മാരും പിങ്ക് പൊലീസും രക്ഷകരായതാണു പുതിയ സംഭവം വിഴിഞ്ഞതത്ത് നിന്നും വീടുവിട്ടിറങ്ങി ഓട്ടോയിൽ നഗരത്തിലെത്തിയ വയോധികയ്ക്കാണ് സിറ്റിയിലെ ആട്ടോ ഡ്രൈവർമാരും പിങ്ക് പൊലീസും രക്ഷകരായി മാറിയത്. പട്ടത്ത് എത്തിയ 93 വയസുള്ള വൃദ്ധയെ പൊലീസ് വിഴിഞ്ഞത്ത് എത്തിച്ച് വീട്ടുകാരെ തിരികെ ഏല്പിച്ചു. വിഴിഞ്ഞം തെന്നൂർക്കോണം പട്രോൾ പമ്പിന് സമീപം താമസിക്കുന്ന ലീലാമ്മയാണ് സാഹസികതയ്ക്ക് തയ്യാറായത്. വീട്ടുകാരറിയാതെ വൃദ്ധ സദനം തേടിയിറങ്ങിയതായിരുന്നു ഈ 93 കാരി. ഇന്നലെ രാവിലെ വിഴിഞ്ഞത്ത് നിന്ന് ഓട്ടോയിൽ കയറിയ ലീലാമ്മ ഉച്ചയോടെയാണ് പട്ടത്ത് എത്തിയത്. വൃദ്ധ സദനം അടുത്ത് എവിടെ ഉണ്ട് എന്ന് അന്വേഷിക്കുന്നത് കണ്ട് പന്തികേട് തോന്നിയ ഓട്ടോ ഡ്രൈവർ പിങ്ക് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിങ്ക് പൊലീസ് സ്ഥലത്തെത്തി ലീലാമ്മയോട് കാര്യങ്ങൾ തിരക്കി. വിഴിഞ്ഞം തെന്നൂർക്കോണത്താണ് വീടെന്ന് പറഞ്ഞതോടെ പിങ്ക് പൊലീസ് വിഴിഞ്ഞം ജനമൈത്രി പൊലീസിന്‍റെ സഹായം തേടി. പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട് കണ്ടുപിടിച്ചാണ് വയോധികയെ ബന്ധുക്കൾക്കൊപ്പം വിട്ടത്. മരണപ്പെട്ടു പോയ ഒരു മകന്റെ വീട്ടിലായിരുന്നു വൃദ്ധയുടെ താമസം.. മകൻ മരിച്ച ശേഷം മറ്റുള്ളവരെ ബുദ്ധിമുട്ടിയ്ക്കണ്ട എന്ന ആലോചനയിലാണ് വീട്ടിൽ നിന്നും ആരും അറിയാതെപുറത്തു പോയത്.ശരീരത്തിൽ നിറയെ സ്വർണ്ണ ആഭരണങ്ങൾ അണിഞ്ഞിരുന്നു പുറമേ ഏഴായിരത്തോളം രൂപയും കൈയ്യിൽ കരുതിയാണ് ലീലാമ്മ വീടു വിട്ടിറങ്ങിയതെന്ന് വിഴിഞ്ഞം ജനമൈത്രി പൊലീസ് എസ്.ഐ. ജോൺ ബ്രിട്ടോ പറഞ്ഞു.. ഇതെല്ലാം തിരികെ കുടുംബാംഗങ്ങളെ ഏല്പിച്ചു .