എ.ജി.എസ് ഓഫീസിൽ എസ്.എഫ്. ഐ നടത്തിയ മാർച്ചിൽ സംഘർഷം

Spread the love

തിരുവനന്തപുരം : നെറ്റ് പരീക്ഷ അട്ടിമറി വിഷയത്തിൽ തിരുവനന്തപുരം എ.ജി.എസ് ഓഫീസിൽ എസ്.എഫ്. ഐ നടത്തിയ മാർച്ചിൽ സംഘർഷം. പോലീസിന്റെ ബാരിക്കേഡ് തള്ളി മറിക്കാൻ ശ്രമിച്ച എസ് എഫ് .ഐ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പിരിഞ്ഞു പോകാതെ എസ്.എഫ്.ഐ പ്രവർത്തകർ എ.ജി.എസ് ഓഫീസിനു മുന്നിൽ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് ചാടിക്കടന്നു കേന്ദ്രസർക്കാറിനെതിരെ മുദ്രവാക്യം ഉയർത്തി. ഇതോതുടർന്ന് പോലീസ് എസ്.എഫ്. ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.അതേസമയം നീറ്റ് യു ജി ഹര്‍ജികളില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് സുപ്രീംകോടതി നോട്ടീസയച്ചു. ഹൈക്കോടതിയില്‍ നിന്ന് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട ഹര്‍ജികളിലാണ് നടപടി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു.കൗണ്‍സിലിംഗ് നടപടികള്‍ നിര്‍ത്തിവെക്കില്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു.ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത തകർന്ന സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണമെന്ന് എ എ റഹീം എം പി. രാജ്യത്തെ വിദ്യാർത്ഥികളും യുവജനങ്ങളും തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും റഹിം എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *