ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി : ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. മോദിക്ക് പിന്നാലെ രണ്ടാമനായി രാജ്‌നാഥ് സിംഗും മൂന്നാമനായി അമിത് ഷായുമാണ് സത്യപ്രതിജ്ഞ നിർവ്വഹിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടാമതായി രാജ്‌നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു.തുടർന്ന് നിതിൻ ഗഡ്കരി, ജെ.പി.നഡ്ഡ, ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമൻ, എസ്.ജയശങ്കർ,് മനോഹർ ലാൽ ഖട്ടർ, കുമാരസ്വാമി. (ജനതാദൽ) പിയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ ് ജിതൻ റാം മാഞ്ചി,രാജീവ് രഞ്ജൻ സിങ് (JDU), സർബാനന്ദ സോനോവാൾ, വീരേന്ദ്രകുമാർ, കെ.രാം മോഹൻ നായിഡു (TDP), പ്രൾഹാദ് ജോഷി, ജുവൽ ഒറാം, ഗിരിരാജ് സിങ്, അശ്വനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, ഭുപേന്ദർ യാദവ്, ഗജേന്ദ്ര സിങ് ശെഖാവത്ത്, അന്നപൂർണ ദേവി. എന്നിവരും സത്യ പ്രതിജ്ഞ ചെയ്തു. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും, ജോർജ് കുര്യനും സത്യപ്രതിജഞ് ചെയ്തു.72 അംഗ മന്ത്രിസഭയാണ് ചുമതലയേൽക്കുന്നത്. 30 കാബിനറ്റ് മന്ത്രിമാർ. 6 പേർക്ക് സ്വതന്ത്ര ചുമതല. 36 പേർ സഹമന്ത്രിമാരുമാണ്.