നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നുവീണ് ഒരാൾക്ക് ദാരുണാന്ത്യം

Spread the love

നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നുവീണ് ഒരാൾക്ക് ദാരുണാന്ത്യം. ബീഹാറിലെ കോശി നദിക്ക് കുറുകെ നിർമ്മിക്കുന്ന പാലമാണ് തകർന്നുവീണത്. പാലത്തിന്റെ സ്ലാബ് തകർന്ന് താഴേക്ക് പതിക്കുകയായിരുന്നു. നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയാണ് മരിച്ചത്. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ബീഹാറിലെ സുപോളിൽ ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്.പരിക്കേറ്റവരെ ബീഹാറിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏകദേശം 30 ഓളം തൊഴിലാളികൾ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. 984 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്. ബീഹാറിൽ ഇതിനു മുൻപും നിർമ്മാണത്തിലിരുന്ന പാലങ്ങൾ തകർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ബീഹാറിലെ ഭഗൽപൂരിൽ കോടികളുടെ മുതൽമുടക്കിൽ നിർമ്മിച്ച പാലം തകർന്നുവീണിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *