കേന്ദ്ര ബജറ്റ് ബിജെപി തെരത്തെടുപ്പ് പ്രകടന പത്രിക – ഷിബു ബേബി ജോൺ
തിരുവനന്തപുരം: ഇന്ത്യയിൽ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനായി എന്ന് കേന്ദ്ര ധനമന്ത്രി ബജറ്റ് വേളയിൽ നടത്തിയ പ്രഖ്യാപനം യാഥാർത്ഥ്യബോധത്തോടെയല്ലെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു.ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 111-ാമതാണ്. കഴിഞ്ഞ പത്തുവർഷമായി തൊഴിൽ, കാർഷിക മേഖലകളിലെ തകർച്ചയ്ക്ക് ഉത്തരവാദി മോദി സർക്കാരാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ പോലും ഇക്കാലയളവിൽ പദ്ധതികളുണ്ടായില്ല. വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയായിട്ടെ കേന്ദ്ര മന്ത്രിയുടെ ബജറ്റിനെ വിലയിരുത്തുവാൻ കഴിയുകയുള്ളു. കേന്ദ്ര ബജറ്റിൽ പോലും വിശ്വാസത്തെ കൂട്ടി ചേർക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.