കേരളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി തുടര്‍ന്ന് പ്രത്യേക ഹെലികോപ്ടറില്‍ നാവികസേന ആസ്ഥാനത്തെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ അല്‍പ്പ സമയത്തിനുള്ളില്‍ ആരംഭിക്കും. കെപിസിസി ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ ഗസ്റ്റ് ഹൗസ് വരെയുള്ള ഒന്നേകാല്‍ കിലോമീറ്ററാണ് റോഡ് ഷോ നടക്കുക. ഇതേ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ കടുത്ത ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഗസ്റ്റ് ഹൗസില്‍ റോഡ് ഷോ പൂര്‍ത്തിയാക്കുന്ന പ്രധാനമന്ത്രി ഇന്ന് രാത്രി ഗസ്റ്റ് ഹൗസില്‍ തങ്ങിയേക്കും. തുടര്‍ന്ന് നാളെ രാവിലെ തൃശൂരിലേക്ക് തിരിക്കും. കെപിസിസി ജംഗ്ഷന്‍ മുതല്‍ ഗസ്റ്റ് ഹൗസ് വരെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ക്ക് ഇരുവശവും നിരവധി ആളുകള്‍ റോഡ് ഷോ കാണാനായി സ്ഥാനം പിടിച്ചിട്ടുണ്ട്.