സൈക്കിള്‍, മോട്ടോര്‍ബൈക്ക്, കാര്‍ എന്നിവ കൊണ്ട് അഭ്യാസം കാണിക്കുന്നവര്‍ ഒരുപാട് ഉണ്ട്

Spread the love

സൈക്കിള്‍, മോട്ടോര്‍ബൈക്ക്, കാര്‍ എന്നിവ കൊണ്ട് അഭ്യാസം കാണിക്കുന്നവര്‍ ഒരുപാട് ഉണ്ട്. ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ സൈബര്‍ ലോകത്തും വൈറലാകാറുണ്ട്. എന്നാല്‍, ഏറെ വ്യത്യസ്തമായ ഒരു അഭ്യാസ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. പക്ഷേ, ഷോയ്ക്ക് വേണ്ടിയുള്ള അഭ്യാസമല്ല എന്നതാണ് മറ്റൊരു വസ്തുത.തലയില്‍ പലകയുമായി സൈക്കിള്‍ ഹാന്‍ഡിലില്‍ തൊടാതെ യാത്ര ചെയ്യുകയാണ് ഒരാള്‍. ഇദ്ദേഹം ആരെന്നോ എവിടെയുള്ള ആളെന്നോ വീഡിയോയില്‍ വ്യക്തമല്ല. ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ആരിഫ് ഷെയ്ഖ് ആണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്. ഇദ്ദേഹം സൈക്കിള്‍ ഓടിക്കുമ്പോള്‍ റോഡിന്റെ ഇരുവശത്ത് നിന്നുമായി കാറുകളും കാല്‍നട യാത്രക്കാരും സഞ്ചരിക്കുന്നത് കാണാം.തലച്ചുമട് താങ്ങിപ്പിടിക്കാനാണ് ഇദ്ദേഹം കൈകള്‍ രണ്ടും അപ്പോഴും ഉപയോഗിച്ചിട്ടുള്ളത്. നിരവധി പേര്‍ അഭിനന്ദിച്ച് രംഗത്ത് വന്നു. അതേസമയം, ഇദ്ദേഹം എങ്ങനെ ബ്രേക്ക് പിടിക്കും എന്ന് അന്വേഷിക്കുന്നവരുണ്ട്. ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള തത്രപ്പാടില്‍ ഇത്രയും കഷ്ടപ്പെടുന്ന ഇദ്ദേഹത്തെ ഓര്‍ത്ത് സഹതപിക്കുന്നവരുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *