ആടിന്റെ കയർ കുരുക്കായി : കലമാൻ ചത്ത നിലയിൽ
കൊട്ടാക്കര : പറമ്പിൽ കെട്ടിയിരുന്ന ആടിന്റെ കയറിൽ കുരങ്ങി കലമാൻ ചത്ത നിലയിൽ കണ്ടെത്തി. കല്ലടയാറിനോട് ചേർന്ന കിടക്കുന്ന പുത്തൂർ ആറ്റുവാശേരി കുരിയാപ്ര ഭാഗത്താണ് സംഭവം. കയറിൽ കെട്ടിയിരുന്ന ആടും ചത്ത നിലയിലാണ്. കലമാൻ ആദ്യമായാണ് ജനവാസ മേഖലയിലെത്തുന്നതെന്നും നാട്ടുകാർ പറയുന്നു. കിഴക്കൻ വനമേഖലയിൽ നിന്നും ആറ്റിലൂടെ ഒഴുകിയെത്തി കരയ്ക്ക് കയറിയതായിരിക്കാമെന്ന് അനുമാനിക്കുന്നു. അതേസമയം കലമാൻ ചത്ത നിലയിൽ കണ്ട വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തി വനം വകുപ്പ് പരിശോധന നടത്തുന്നു.