കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതി ഭാസുരാംഗനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതി ഭാസുരാംഗനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലാണ് ഭാസുരാംഗനെ പ്രവേശിപ്പിച്ചത്. ഇന്നലെ പ്രതിഭാഗം ഭാസുരാംഗന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ പ്രതിക്ക് ശാരീരിക അവശതകളുണ്ടെങ്കിൽ ജയിൽ സൂപ്രണ്ടിനോട് ചികിത്സ ഉറപ്പാക്കണമെന്ന് നിർദേശിച്ച് കോടതി റിമാൻഡ് ചെയ്യുകയായിരുന്നുറിമാൻഡ് ഒഴിവാക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. എന്നാൽ ഇഡി ഇതിനെ ശക്തമായി എതിർത്തിരുന്നു. പിന്നാലെയാണ് ഭാസുരാംഗന് നെഞ്ച് വേദന അനുഭവപ്പെട്ടതും ഇന്ന് രാവിലെയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.