കേരളത്തിൽ എല്.ജി.ബി.ടി. ക്യൂ മനുഷ്യര് നേരിടുന്ന സംഘടിത സൈബർ ആക്രമങ്ങൾക്കെതിരെ സെക്രട്ടറിയേറ്റിൽ മാർച്ച് നടത്തി

Spread the love

തിരുവനന്തപുരം : കേരളത്തിൽ എല്.ജി.ബി.ടി. ക്യൂ മനുഷ്യര് നേരിടുന്ന സംഘടിത സൈബർ ആക്രമങ്ങൾക്കെതിരെ സെക്രട്ടറിയേറ്റിൽ മാർച്ച് നടത്തി. എല്ലാ ജാതി – മത – സാമൂഹിക വിഭാഗങ്ങളിലും ഒരുപോലെ ഉൾപ്പെടുന്ന വ്യക്തികളാണ് എല് .ജി.ബി.ടി ക്യൂ + മനുഷ്യര് അഥവാ ക്വിയർ മനുഷ്യര് , ഡിസേബിള്ഡ് മനുഷ്യര് തുടങ്ങിയവര് . മനുഷ്യവംശത്തിന്റെ ആദ്യദശ തൊട്ട് നിലനില്ക്കുന്ന ഈ മനുഷ്യർക്ക് ഇന്ത്യയിലും വളരെ വലിയ ചരിത്രമുണ്ട്. ആധുനിക കാലത്ത് ജനാധിപത്യരീതിയില് സംഘടിക്കുകയും ഭരണഘടനാപരമായ അവകാശങ്ങള് നേടിയെടുക്കുകയും ചെയ്ത ജനതാണ് ഇത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്നതിനേക്കാള് മികച്ച രീതിയിൽ തന്നെയാണ് ഞങ്ങൾ ഇവിടെ സംഘടിക്കുകയും ജീവിക്കുകയും ചെയ്യുന്നുന്നത്. എന്നാൽ ഭരണഘടനാപരമായ ഞങ്ങളുടെ സംരക്ഷണങ്ങളെ ഇല്ലാതാക്കുകയെന്ന അജണ്ടയിൽ ഇന്ന് കേരളത്തിൽ കുറച്ചധികം പേര് പ്രവർത്തിക്കുന്നുണ്ട്.നിയമവിരുദ്ധമായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്താന് തെറ്റുധരിപ്പിക്കുന്ന രീതിയിലുള്ള അവകാശവാദങ്ങള് നൽകിയാണ് ഇവർ രജിസ്റ്റേഡായ സംഘടനകള് ആരംഭിച്ചത്. കേരളത്തിൽ ക്വയര് മനുഷ്യരുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും പരിഹസിക്കാനും അപമാനിക്കാനും ആത്മഹത്യാപ്രേരണ , കൊലപാതകം എന്നിവയിലൂടെ ഉൽമൂലനം ചെയ്യാനും വേണ്ടി മാത്രം മുളച്ചുപൊന്തിയ ഇത്തരം സംഘടനകള്, ഇത്തരത്തിൽ പ്രവർത്തിക്കുന്ന ആളുകള് എന്നിവർക്കെതിരെ അടിയന്തരശ്രദ്ധയുണ്ടടാവനാണ് ഈ പരാതി സമർപ്പിക്കുന്നത്. കേരളത്തിന്റെ മതേതരസ്വഭാവം, സഹിഷ്ണുത, ജനാധിപത്യബോധം , പുരോഗമനം , ന്യൂനപക്ഷസൗഹൃദം, ട്രാൻസ്ജെൻഡർ സൗഹൃദം, ലിംഗനീതി , ലിംഗതുല്യത എന്നിവയെ തകർക്കുന്ന ഇത്തരക്കാരുടെ ഓൺലൈൻ – മറ്റു ഇടപെടലുകള് കർശനമായി നിയന്ത്രിക്കുകയും ഒരു പരിധി വരെ നിരോധിക്കപ്പെടുകയും ചെയ്തില്ല. എങ്കില് അത് കേരളത്തിന്റെ സാമൂഹിക – രാഷ്ട്രീയ അന്തരീക്ഷത്തെ കലുഷിതമാക്കുകയും അനേകം പേരുടെ മരണത്തിനു കാരണമാവുകയും ചെയ്യും. അനേകം മനുഷ്യര് വർഷങ്ങൾ കൊണ്ട് സൃഷ്ടിച്ചെടുത്ത നവോഥാനകേരളവും പുരോഗമനകേരളവും ഇത്തരക്കാരാല് യാഥാസ്ഥിതികതയിലേക്ക് കൂപ്പുകുത്തും.

Leave a Reply

Your email address will not be published. Required fields are marked *