മലപ്പുറത്ത് എ ബി സി പെയിൻറ് കടക്ക് തീ പിടിച്ചു

Spread the love

മലപ്പുറം : മലപ്പുറത്ത് എ ബി സി പെയിൻറ് കടക്ക് തീ പിടിച്ചു .തിരൂരിൽ നിന്നും മലപ്പുറത്തുനിന്നും ഫയർ ഫോഴ്സ് യൂണിറ്റ്എത്തി തീ അണക്കാൻ ശ്രമിക്കുന്നുണ്ട് നാലുപേർക്ക് പരിക്ക് പറ്റിയതായിട്ടാണ് വിവരം പരിക്ക് പറ്റിയവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിടെനിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തീപിടുത്തം ശക്തമാക്കൻ കാരണം ഫയർ ഫോഴ്സ് എത്താൻ വൈകിയതാണെന്ന് നാട്ടുകാർ പറയുന്നു. നാഷണൽ ഹൈവേ വർക്ക് നടക്കുന്നത് കൊണ്ട് ഗതാഗതക്കുരുക്ക് കാരണമാണ് ഫയർഫോഴ്സ് എത്താൻ വൈകിയത് എന്നും പറയുന്നു,ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പോലീസ് ഉണ്ടെങ്കിലും കുരുക്ക് നിയന്ത്രണാതീതമല്ല.പരിക്കുപറ്റിയവർ ആസാം സ്വദേശികൾ ആണെന്ന് പറയപ്പെടുന്നു തീപിടിച്ച ബിൽഡിങ്ങിന് മുകളിൽ താമസിക്കുന്നവർ ആയിരുന്നു ഇവർ .തീ ആളി പടർന്നപ്പോൾ ബിൽഡിങ്ങിന്റെ മുകളിൽ നിന്നും ഇറങ്ങാൻ സാധിക്കാതെ താഴേക്ക് ചാടിയതാണ് എന്ന് ദൃസാക്ഷികൾപറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *