ഇടുക്കി മുട്ടത്ത് 25 ലക്ഷത്തോളം വിലവരുന്ന ചന്ദനമുമായി 7 പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു

Spread the love

മുട്ടം: വനം വകുപ്പിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് മുട്ടം പെരുമറ്റത്ത് നടത്തിയ റെയ്ഡിൽ 120 കിലോഗ്രാം ചന്ദന തടി പിടികൂടി.വനം വകുപ്പിൻ്റെ തൊടുപുഴ ഫ്ളെയിംഗ് സ്ക്വാഡിൻ്റേയും, വനം വകുപ്പ് ഇൻ്റലിജൻസും സംയുക്തമായിട്ടാണ് റെയ്ഡ് നടത്തിയത് .പെരുമറ്റം മലങ്കര ആൽപ്പാറയിൽ താമസിക്കുന്ന ജനിമോൻ ചാക്കോയുടെ വീട്ടിൽ നിന്നുമാണ് ചാക്കിൽ സൂക്ഷിച്ചിരുന്ന ചന്ദന തടിയുടെ കഷണങ്ങൾ പിടികൂടിയത്.മുട്ടം പെരുമറ്റം കല്ലേൽ ജനിമോൻ ചാക്കോ (39) വണ്ണപ്പുറം പുളിക്കുന്നേൽ ആൻ്റോ ആൻ്റണി (38) വണ്ണപ്പുറം കുന്നേൽ കെ.എ.ആൻ്റണി (70), വണ്ണപ്പുറം കരോട്ടു മുറിയിൽ ബിനു (44) കാളിയാർ തെക്കേപ്പറമ്പിൽ ബേബി സാം (31) മൂന്നിലവ് മേച്ചാൽ കുന്നത്ത് മറ്റത്തിൽ കെ.ജെ.സ്റ്റീഫൻ (36) മേച്ചാൽ ചെമ്പൊട്ടിക്കൽ ഷൈജു ഷൈൻ (31) എന്നിവരെയാണ് പിടി കൂടിയത് . കച്ചവടക്കാർ എന്ന വ്യാജേനയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവരെ സമീപിച്ചത്. സംഭവത്തിൽ 7 പേരെയാണ് അറസ്റ്റ് ചെയ്തത്.ഇവർക്ക് എവിടെ നിന്നാണ് ചന്ദനം കിട്ടിയതെന്നും, ഇവരുടെ പിന്നിൽ ആരൊക്കെയുണ്ട് എന്നും കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ കണ്ടെത്തനാകൂവെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.സംഭവത്തെക്കുറിച്ച് വനം വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിപണിയിൽ 25 ലക്ഷത്തോളം വിലവരുന്ന ചന്ദനമാണ് പിടികൂടിയത്.ഫ്ളെയിംഗ് സ്ക്വാഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എൻ.സുരേഷ് കുമാർ, ഡിഎഫ് ഒമാരായ ജോസഫ് ജോർജ്, അനിൽ, സുജിത്ത് തൊടുപുഴ വനം വകുപ്പിലെ ഉദ്യോഗസ്ഥരായ അംജിത്ത് ശങ്കർ, അഖിൽ, പത്മകുമാർ, ഷെമിൽ, സോണി, രതീഷ് കുമാർ എന്നിവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *