സംരംഭങ്ങളുടെ അഭിമാന പ്രദര്‍ശനവുമായി പുത്തരിക്കണ്ടം മൈതാനം
കേരളീയത്തോടനുബന്ധിച്ച് പുത്തരിക്കണ്ടത്ത് ഒരുക്കിയ പ്രദര്‍ശന – വിപണന മേളയില്‍ അഭിമാനമായി സംരംഭങ്ങള്‍. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൊതു-സ്വകാര്യ മേഖലകളില്‍ ഉള്‍പ്പടെയുള്ള 120 സംരംഭങ്ങളാണ് വിപണന മേളയില്‍ പുത്തരിക്കണ്ടത്ത് മാത്രമായുള്ളത്.
ഭക്ഷ്യസംസ്‌കരണം, തടി/കരകൗശല വസ്തുക്കള്‍, ആയുര്‍വേദം, മരുന്നുകള്‍, ശുചിത്വ പരിപാലന വസ്തുക്കള്‍, അടുക്കള സാധനങ്ങള്‍, തേന്‍, അഗ്രോ ഫുഡ്, പേപ്പര്‍ ഉത്പ്പന്നങ്ങള്‍, ഹാന്‍ഡ് ലൂം, ഫര്‍ണിച്ചര്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ബാംബൂ ഉത്പ്പന്നങ്ങള്‍, റെക്സിന്‍, ലെഥര്‍ ഉത്പന്നങ്ങള്‍, ലീഫ് പ്ലേറ്റുകള്‍, മണ്‍പാത്രങ്ങള്‍, കൈത്തറി ഖാദി ഉത്പ്പന്നങ്ങള്‍, മെഡിക്കല്‍ -വെല്‍നെസ് ഉത്പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, കെമിക്കല്‍ ഉത്പ്പന്നങ്ങള്‍, വളം നിര്‍മാണം, സോപ്പു നിര്‍മാണം തുടങ്ങിയ വ്യത്യസ്ത സംരംഭങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് മേളയിലുള്ളത്.
യുവ സംരംഭകര്‍, സ്ത്രീ സംരംഭകര്‍ , വിവിധ കൂട്ടായ്മകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിജയകരമായി നടക്കുന്ന സ്ഥാപനങ്ങളാണ് മേളയില്‍ കൂടുതലും. മോഹന്‍, സാഹിന, സജി, ലേഖ, കുഞ്ഞുമോള്‍ തുടങ്ങിയവരെല്ലാം മേളയിലെ പുതുസംരംഭകരില്‍ ചിലര്‍ മാത്രം. പ്രദര്‍ശന വിപണന മേള സന്ദര്‍ശിക്കാനെത്തുന്നവര്‍ ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നതിനാല്‍ പുത്തരിക്കണ്ടം മൈതാനത്ത് കച്ചവടം പൊടിപൊടിക്കുകയാണ്.