മിസ്സിസ് ഇന്ത്യ വൺ ഇൻ എ മില്യൺ സൗന്ദര്യ മത്സരത്തിൽ വിജയം കൊയ്തു മലയാളികൾ

Spread the love

ഡോ . ഷംല ഹലീമ, നാഹിദ മുഹമ്മദ് , സ്മിത വർഗീസ് എന്നിവർക്ക് ഉജ്ജ്വല വിജയം ഇന്ത്യയിൽ നിന്നുള്ള വീട്ടമ്മമാർക്കായി ന്യൂഡൽഹി ക്രൗണ് പ്ലാസായിൽ വച്ചു സംഘടിപ്പിച്ച സൗന്ദര്യ മത്സരത്തിലാണ് കേരളത്തിൽ നിന്നുള്ള ഇവർ വിജയിച്ചത്. ആലപ്പുഴ സ്വദേശിയായ ഡോ. ഷംല ഹലീമ ഇന്ത്യൻ ടാലെന്റ്റ്റ് , കേരള ക്ലാസിക് എന്നീ വിഭാഗങ്ങളിൽ വിജയിച്ചു. ഡോ. ഷംല ഹലീമ ഓഷ്യൻ ജംസ് ആൻഡ് പേൾസ് പ്രൈവറ്റ് ലിമിറ്റഡ് നിന്റെ മാനേജിങ് ഡയറക്ടർ ആണ് . ഇവാൻ ജെ പോൾ , ഇഷ ജെ പോൾ എന്നിവർ മക്കളാണ് രണ്ടു പേരും ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളാണ്.തൃശൂർ സ്വദേശിയായ മിസ്സിസ് നാഹിദ മുഹമ്മദിനാണ് കേരള സ്റ്റേറ്റ് ഗോൾഡ് പട്ടം ലഭിച്ചത്. മിസ്സിസ് നഹിദ തൃശൂരിലെ ലഹന്തി ലാസ്റ്റ് മൈൽ സെർവിസ്സ് പ്രൈവറ്റ് ലിമിറ്റഡിൽ , ബിസിനസ് പ്ലാനിങ് ആൻഡ് ഡെവലൊപ്മെന്റ് വിഭാഗം ഓഫീസർ ആണ് . ഏക മകൾ ഇഷിതയതി പൂച്ചട്ടി ഭാരതീയ വിദ്യാഭവനിൽ വിദ്യാർത്ഥിയാണ്.ചാലക്കുടി സ്വദേശിയായ മിസ്സിസ് സ്മിത വർഗീസിനാണ് ഗോൾഡ് ക്യാറ്റഗറിയിൽ കേരള സ്റ്റേറ്റ് അംബാസിഡർ പട്ടം ലഭിച്ചത്, മിസ്സിസ് സ്മിത തൃശൂരിലെ അക്സഞ്ചർ ലിമിറ്റഡിൽ , അസ്സോസിയേറ്റ് മാനേജർ ആണ് . മക്കളായ ഹാരിലിൻ ആസൂ, ഹെലന ലിസ് എന്നവർ ചാലക്കുടി കാർമേൽ എച്ച്. എസ് വിദ്യാർത്ഥികളാണ്.വിവാഹിതരായ സ്ത്രീകൾക്ക് വേണ്ടി മാത്രം നടത്തിയ ഈ സൗന്ദര്യ മത്സരത്തിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുളള ധാരാളം മത്സരാർത്ഥികളുമായി മത്സരം നടത്തിയാണ് വിജയികളായതെന്ന് മത്സരാർത്ഥികൾ പറഞ്ഞു. വിവിധ റൗണ്ടുകളായി നടന്ന മത്സരത്തിൽ സൗന്ദര്യവും ബുദ്ധിയും വിവേകവും മാനദണ്ഡങ്ങളാക്കിയാണ് വിജയികളെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *