കേരളത്തിൽ 70 പേർക്ക് ഒരു അതിഥി തൊഴിലാളി വച്ച് നിലവിൽ ഉണ്ടെന്നാണ് കണക്ക്

Spread the love

ബിജു

കേരളത്തിൽ 70 പേർക്ക് ഒരു അതിഥി തൊഴിലാളി വച്ച് നിലവിൽ ഉണ്ടെന്നാണ് കണക്ക്. അതായത് മൂന്നര കോടി ജനങ്ങൾക്ക് 50 ലക്ഷം അതിഥി തൊഴിലാളികൾ. കേരളത്തിലെ തൊഴിലാളികളുടെ 40% മാണിത്. എല്ലാ വർഷവും ഏതാണ്ട് രണ്ടര ലക്ഷം പേർ പുതിയതായി വന്നു കൊണ്ടിരിക്കുന്നു. മാസം 16000 രൂപ ശരാശരി വച്ച് ഏതാണ്ട് 1000 കോടി രൂപയാണ് ആണ്ടിൽ അവർ ഇവിടുന്ന് കൊണ്ടു പോകുന്നത്. കണക്കുകൾ യാഥാർഥ്യമാണെങ്കിൽ ഭയാനകമാണ് ഇത്. വന്നരിൽ ചിലർ കേരളത്തിൽ അങ്ങോളം ഇങ്ങോളം വഴിയോര കച്ചവടങ്ങൾ തുടങ്ങികൊണ്ടിരിക്കുന്നു. ചിലർ അവരെ കടകൾ നോക്കി നടത്താൻ ഏൽപ്പിച്ചിരിക്കുന്നു. ഇങ്ങനെ പോയാൽ ചെറുകിട-വൻ സംരംഭങ്ങൾ അവരുടേതായി വരാൻ അധിക കാലം വേണ്ടി വരില്ല. മലയാളികളുടെ വരും തലമുറകൾ അവരുടെ കീഴിൽ ജോലി ചെയ്യേണ്ടി വരുന്ന ഒരു സ്ഥിതി ഒന്നാലോചിച്ചു നോക്കുക.പണ്ട് ജോലി ചെയ്യാൻ വന്നവരുടെ തലമുറകളാണ് ഇന്ന് ബോംബെ കീഴടക്കി വച്ചിരിക്കുന്നത്. ഓട്ടോ, ടാക്സി, പഴവർഗ്ഗ കച്ചവടക്കാരിൽ ഭൂരിഭാഗവും ഭയ്യാമാർ (യുപിക്കാർ). ചെറുകിട വൻകിട കച്ചവടങ്ങൾ മിക്കതും മാർവാടികളും ഗുജറാത്തികളും. സർവീസ്, സ്കിൽഡ് മേഖലകൾ ദക്ഷിണേന്ത്യക്കാർ. അവരുടെ സംരംഭങ്ങളിൽ ആട്ടും തുപ്പും ശകാര വാക്കുകളും സഹിച്ച് ജീവിക്കാൻ പാടു പെടുന്ന മറാട്ടി യുവതി യുവാക്കൾ.മഹാരാഷ്ട്ര എന്ന സംസ്ഥാനത്ത് മുംബൈ പോലുള്ള മൂന്നോ നാലോ നഗരങ്ങളിലാണ് ഈ സ്ഥിതിവിശേഷമെങ്കിൽ കേരളമെന്ന സംസ്ഥാനത്തെ ഒന്നാകെ വിഴുങ്ങുന്ന ഒരു മഹാവിപത്തായി ഈ കുടിയേറ്റം മാറി കൊണ്ടിരിക്കുന്നു. അലസരായ കേരള ജനത ചിന്തിക്കേണ്ടിയിരിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *