ലക്ഷദ്വീപിൽ വെറ്റിനറി അസി. സർജൻമാരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു

Spread the love

കൊച്ചി,ഒക്‌ടോബർ18,2023: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലുള്ള മൃഗസംരക്ഷണ വകുപ്പിൽ അഞ്ച് വെറ്റിനറി അസി. സർജൻമാരുടെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 11 മാസത്തേക്ക് പ്രതിമാസം 50,000 രൂപ വേതന വ്യവസ്ഥയിലാണ് നിയമനം നൽകുന്നത്. ഉദ്യോഗാർത്ഥികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വെറ്ററിനറി സയൻസ് ആന്റ് അനിമൽ ഹസ്ബൻഡറിയിൽ നിന്ന് ബിരുദം നേടിയവരായിരിക്കണം. വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയിലോ സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിലോ യൂണിയൻ ടെറിട്ടറി വെറ്ററിനറി കൗൺസിലിലോ രജിസ്റ്റർ ചെയ്തിട്ടുമുണ്ടാകണം. അപേക്ഷയോടൊപ്പം ഒരു സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. 2023 ഒക്ടോബർ 21ന് 65 വയസ് കവിയരുത്. താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 19ന് വൈകിട്ട് ആറിനകം യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം adpoultrykvt@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 21ന് രാവിലെ 11ന് എൻ.ഐ.സി ഹാൾ, സെക്രട്ടേറിയറ്റ്, കവരത്തി ദ്വീപ്, ലക്ഷദ്വീപ് – 682555 എന്ന വിലാസത്തിൽ നേരിട്ടോ അതത് ദ്വീപുകളിലെ ഡെപ്യൂട്ടി കലക്ടർ/ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ഓഫീസുകളിൽ നടക്കുന്ന വെർച്വൽ ഇന്റർവ്യൂവിലോ പങ്കെടുക്കാവുന്നതാണ്. അഭിമുഖവുമായി ബന്ധപ്പെട്ട വിവരങ്ങളും ഇന്റർവ്യൂ ലിങ്കും ഉദ്യോഗാർത്ഥികളെ ഇ-മെയ്ൽ മുഖേന അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. നോട്ടിഫിക്കേഷനും അപേക്ഷാ ഫോമും ലക്ഷദ്വീപ് ഔദ്യോഗിക വെബ്‌സൈറ്റിൽ (https://lakshadweep.gov.in) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 04896 263033 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *