ലോകഫുട്ബോൾ താരം പെലെ അന്തരിച്ചു

Spread the love

ലോകഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായിരുന്ന പെലെ (82) അന്തരിച്ചു. വൻ കുടലിലെ കാൻസറിനോട് മല്ലിട്ട് ഏറെനാളായി ചികിത്സയിലായിരുന്ന പെലെയെ ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ‌ലോകകപ്പ് സമയത്ത് സാവോപോളോയിലെ ആശുപത്രിയിലായിരുന്ന പെലെയുടെ ആരോഗ്യപരമായ വിവരങ്ങൾ മകൾ കെലി നെസിമെന്റോയിലൂടെ കൃത്യമായി പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ അസുഖം മൂർച്ഛിച്ചതായി റിപ്പോർട്ടുകൾ വന്നത് ഫുട്ബോൾ ലോകത്തെ വലിയ നിരാശയിലാഴ്ത്തിയിരുന്നു. ഇതിനിടെയാണ് അല്പം മുൻപ് ഇതിഹാസത്തിന്റെ മരണവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ മകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *