മാറനല്ലൂർ ആസിഡ് ആക്രമണക്കേസിലെ പ്രതിയായ സിപിഐ നേതാവ് മധുരയിൽ തൂങ്ങിമരിച്ച നിലയിൽ

Spread the love

മാറനല്ലൂർ ആസിഡ് ആക്രമണക്കേസിലെ പ്രതിയായ സിപിഐ നേതാവ് മധുരയിൽ തൂങ്ങിമരിച്ച നിലയിൽ. മറാനല്ലൂർ സ്വദേശിയും കാട്ടാക്കട സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗവുമായ സജികുമാറാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് മധുരയിലെ ലോഡ്ജിൽ സജികുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.വിവരം അറിഞ്ഞതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ സംഘം മധുരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാവിലെ സിപിഐ മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ ആർ സുധീർഖാനെ പൊള്ളലേറ്റ നിലയിൽ കണ്ടിരുന്നു. ഇത് ആസിഡാക്രമണമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. സുധീർഖാൻ കിടന്ന മുറിയിൽ സജികുമാർ എത്തിയിരുന്നതായി സുധീർഖാന്റെ ഭാര്യ മൊഴി നൽകിയിരുന്നു. പോലീസ് കേസെടുത്തതോടെ സജികുമാർ ഒളിവിൽ പോകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *