സംസ്ഥാനത്തെ വിവിധ തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം
തിരുവന്തപുരം : സംസ്ഥാനത്തെ വിവിധ തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഒമ്പതു ജില്ലകളിലെ രണ്ടു കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ ഉള്‍പ്പെടെ 19 വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രാവിലെ പത്തിനാണ് വോട്ടെണ്ണല്‍. തിരുവനന്തപുുരം മുട്ടട, കണ്ണൂരിലെ പള്ളിപ്രം എന്നിവയാണ് ഫലം കാത്തിരിക്കുന്ന കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍. ഇതിന് പുറമെ രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 60 സ്ഥാനാര്‍ഥികളില്‍ 29 പേര്‍ സ്ത്രീകളാണ്. ഇന്നലെ… വോട്ടെടുപ്പില്‍ മികച്ച പോളിങാണ് എല്ലായിടത്തും രേഖപ്പെടുത്തിയത്. പ്രാദേശിക തിരഞ്ഞെടുപ്പാണെങ്കിലും പൊതുതിരഞ്ഞെടുപ്പിന്റെ വീറും വാശിയുമാണ് എല്ലാവാര്‍ഡുകളിലും നടന്നത്. തിരഞ്ഞെടുപ്പു പ്രകടന പത്രികയിലെ വാഗ്ദാനങ്ങല്‍ നടപ്പാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം എല്‍ ഡി എഫും എ ഐ ക്യാമറ വിവാദം അടക്കം അഴിമതി ആരോപണങ്ങള്‍ യു ഡി എഫും പ്രചാരണായുധമാക്കി. പ്രതിപക്ഷ ആരോപണങ്ങള്‍ ജനങ്ങളിലുണ്ടാക്കിയ പ്രതികരണം എത്രയെന്നറിയാന്‍ യു ഡി എഫും സര്‍ക്കാരിനുള്ള പിന്തുണ എത്രയെന്നറിയാന്‍ എല്‍ ഡി എഫും തെരഞ്ഞെടുപ്പു ഫലത്തെ ആശ്രയിക്കുന്നു.