ഏഷ്യാനെറ്റ് ഓഫീസ് അക്രമം: സിപിഎമ്മിൻ്റെ ഫാസിസ്റ്റ് മുഖം വ്യക്തമായി: കെ.സുരേന്ദ്രൻ

Spread the love

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണൽ ഓഫീസിന് നേരെ നടന്ന എസ്എഫ്ഐ അക്രമം സിപിഎമ്മിൻ്റെ ഫാസിസ്റ്റ് മുഖം വ്യക്തമാക്കിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ്റെ തുടർഭരണത്തിൽ മാദ്ധ്യമങ്ങളെ അടിച്ചമർത്താനാണ് സിപിഎം ശ്രമിക്കുന്നത്. തങ്ങൾക്കെതിരെയുള്ള വാർത്തകൾ കുഴിച്ചുമൂടാനാണ് പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നത്. സർക്കാരിനെതിരെ ശബ്ദിക്കുന്നവരെ മുഴുവൻ അടിച്ചമർത്തുന്ന പിണറായിയുടെ ഫാസിസ്റ്റ് സമീപനത്തിനെതിരെ ബിജെപി ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *