നാഷണൽ കോളേജിലെ വിദ്യാർത്ഥികൾക്ക് ജപ്പാനിൽ
തുടർപഠനത്തിനുള്ള നടപടി സ്വീകരിക്കും – റീക്കോ ഫുരുയിച്ചി

നാഷണൽ കോളേജിലെ വിദ്യാർത്ഥികൾക്ക് ജപ്പാനിൽതുടർപഠനത്തിനുള്ള നടപടി സ്വീകരിക്കും – റീക്കോ ഫുരുയിച്ചി നാഷണൽ കോളേജിൻറെ ‘ലേർണിംഗ് ഈസ് ലൈഫ്’ എന്ന പദ്ധതിയുടെ കീഴിൽ നടത്തുന്ന’സെൻറെർ ഫോർ ഫോറിൻ ലാഗ്വേജസ്’ ൻറെ ആഭിമുഖ്യത്തിൽ നടന്ന ജാപ്പനീസ് ഭാഷാപരിശീലനപരിപാടിയുടെ പ്രവർത്തനം വിലയിരുത്തുകയും മതിപ്പ് രേഖപ്പെടുത്തുകയും ചെയ്ത ജപ്പാൻ കോൺസലേറ്റ്ജനറൽ സാംസ്കാരിക ഉപദേഷ്ടാവ് റീക്കോ ഫുരുയിച്ചി നാഷണൽ കോളേജിലെ വിദ്യാർത്ഥികൾക്ക്ജപ്പാനിൽ തുടർപഠനവും റിസർച്ച് എക്സ്ചേഞ്ച് പ്രോഗ്രാമിനും വേണ്ട നടപടിക്ക് നേതൃത്വം നൽകുമെന്ന് അറിയിച്ചു. ജപ്പാൻ ലാംഗ്വേജ് പ്രൊഫഷൻസി ടെസ്റ്റ് (JLPT) ന് കേരളത്തിൽ കൊച്ചിയിൽ ഉടൻ സെൻറെർ അനുവദിക്കുമെന്ന് വിദ്യാർത്ഥികളുമായി സംവദിക്കവേ അവർ അറിയിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്.എ. ഷാജഹാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജപ്പാൻ സ്റ്റഡീസ് ഡയറക്ടർ കെ. അശോക് കുമാർ, അധ്യാപകരായ ജസ്റ്റിൻ ഡാനിയേൽ, ഡോ. ആൽവിൻ. ഡി, ലക്ഷ്മി.എസ്. വി., ആഷിക് ഷാജി, നസീം.എസ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ അനില. എം ജാപ്പനീസ് ഗാനവും നന്ദന മനോജ് കേരള നടനവും തദവസരത്തിൽ അവതരിപ്പിച്ചു.



