തിരുവനന്തപുരം നഗരസഭയിൽ മേയർ വി വി രാജേഷിനെ സിപിഎം പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചത് അപലപനീമെന്ന് ബിജെപി നഗരസഭാ കൗൺസിലർ പാർട്ടി ലീഡർപാപ്പനംക്കോട് സജി പറഞ്ഞു
തിരുവനന്തപുരം നഗരസഭയിൽ മേയർ വി വി രാജേഷിനെ സിപിഎം പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചത് അപലപനീമെന്ന് ബിജെപി നഗരസഭാ കൗൺസിലർ പാർട്ടി ലീഡർ
പാപ്പനംക്കോട് സജി പറഞ്ഞു.
തൃക്കണ്ണാപുരം കൗൺസിലർ അജിൻ കൈക്കൂലി വാങ്ങിയത് പിടിക്കപ്പെട്ടപ്പോഴുളള ജാള്യത മറക്കാനാണ് സിപിഎം ഇപ്പോൾ അക്രമം അഴിച്ചുവിടാൻ ശ്രമിക്കുന്നത്. ഇത് സിപിഎമ്മിന്റെ പതിവ് രീതിയാണ്. അഴിമതിക്കാരനായ കൗൺസിലർ അജിനെ മുന്നിൽ നിർത്തിയാണ് മേയറേ സിപിഎം ആക്രമിക്കാൻ ശ്രമിച്ചത്
ഇത് അഴിമതിയിൽ സിപിഎമ്മിനും പങ്കുണ്ടെന്നുള്ളതിന് തെളിവാണ് ഈ അക്രമ ത്തിലൂടെ തെളിയുന്നത്
അതുകൊണ്ടാണ് ഡിവൈഎഫ്ഐ യെ കൊണ്ട് കൊടികുത്തിക്കുമെന്ന് അജിൻ വെല്ലുവിളിക്കുന്നത്.
വാഴോട്ടുകോണം കൗൺസിലർ സുഗതന് ജാമ്യം ലഭിച്ചതിന്റെ ജാള്യതയും സിപിഎമ്മിനുണ്ട് കോടതിയിൽ തോറ്റതിന് മേയറുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ലന്നും
അജിനെതിരെ കോർപ്പറേഷന് അകത്തും പുറത്തും ബിജെപി ശക്തമായ സമരം തുടരുമെന്നും പാപ്പനംകോട് സജി പറത്തു
വരും ദിവസങ്ങളിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അജിൻ രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്നും : ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ പാപ്പനംകോട് സജി അറിയിച്ചു.


