കാട്ടുപോത്തിനെ വേട്ട പ്രതികൾ അറസ്റ്റിൽ

Spread the love

തിരുവനന്തപുരം:- നെട്ടുകാൽത്തേരി തുറന്ന ജയിലിനു സമീപം മുക്കോട്ടുമല. എസ്റ്റേറ്റിൽ 26 -9 -2026 രാവിലെ രണ്ടുമണിക്ക് കാട്ടുപോത്തിനെ വെടിവെച്ച് മാംസം കടത്തിയ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. പരുത്തിപ്പള്ളി റേഞ്ച് ഉദ്യോഗസ്ഥരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.തൊട്ടടുത്ത എസ്റ്റേറ്റിലെ കാവൽക്കാരനായ സുകുമാരൻ കുട്ടി നായർ (65)കാട്ടാക്കട കാക്കാമുഗൾ ചോതി നിവാസിൽ ചന്ദ്രദാസ് (65)എന്നിവരാണ് അറസ്റ്റിലായത്.ചന്ദ്രദാസിന്റെ വീട്ടിൽ നിന്ന് കറിവച്ച കാട്ടുപോത്തിറച്ചിയും പിടിച്ചെടുത്തു. തെക്കൻ കേരളത്തിൽ വളരെ നാളുകൾക്ക് ശേഷമാണ് ഇത്തരത്തിൽ ഒരു മൃഗവേട്ട നടക്കുന്നത് 1972ലെ വന്യജീവി സംരക്ഷണ നിയമം. ഷെഡ്യൂൾ വണ്ണിൽ ഉൾപ്പെടുന്ന കാട്ടുപോത്തിനെ വേട്ടയാടി കൊന്ന് ഇറച്ചി കടത്തിക്കൊണ്ടുപോയി എന്നതാണ് പ്രതികൾക്കെതിരെയുള്ള കുറ്റം.നായാട്ടു സംഘമാണ് കൃത്യത്തിന് പിന്നിൽ. കാട്ടുപോത്തിനെ വെടിവച്ച ശേഷം അതിന്റെ തോൽഉരിച്ച് തറയിൽ വിരിച്ച് അതിന്റെപുറത്തിട്ട് ഇറച്ചി കഷണങ്ങളാക്കി വാഹനത്തിൽ. കയറ്റി കടത്തുകയും തല വാരിയെല്ല് വാല് കുടൽ എന്നിവ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. ഏഴ് പ്രതികളാണ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത് പ്രതികൾ 25 ആം തീയതി രാത്രിയോടെ. എസ്റ്റേറ്റിനടുത്തുള്ള സുകുമാരൻ കുട്ടിയുടെ ലയത്തിൽ ഒത്തുചേരുകയും. കൃത്യത്തിന് ശേഷം രാവിലെ അഞ്ചുമണിയോടെ ഇറച്ചിയുമായി കടന്നു കളയുകയും ചെയ്തു. ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനം വനം വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ മൊബൈലിൽ ലൊക്കേഷൻ റബ്ബർ ടാപ്പിംഗ് തൊഴിലാളികളിൽ നിന്നുള്ള മൊഴികൾ മറ്റ് രഹസ്യ വിവരങ്ങൾ എന്നിവയിലൂടെയാണ് അന്വേഷണസംഘം പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റ് ചെയ്ത പ്രതികളെ നെടുമങ്ങാട് വനംകോടതി മുമ്പാകെ ഹാജരാക്കി. കോടതി ഇവരെ റമാൻഡ് ചെയ്തു.മറ്റു പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ റെയ്ഞ്ച് ഓഫീസർ അറിയിച്ചു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ വി, Dyrfo അനിൽകുമാർ, Sfo അനിൽകുമാർ, Bfo മാരായ റോയ് ജോൺസൺ, മനുചന്ദ്രൻ,ജിഷ്ണു ML,Fba മാരായ പ്രദീപ് വി. സുജിത്ത് വി,കിരൺ ശ്യാം എസ്,ഡ്രൈവർ രാജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *