കളിമൺ പാത്ര നിർമ്മാണം തത്സമയം കാണാം, ആവശ്യമെങ്കിൽ വാങ്ങാം
കളിമൺ പാത്ര നിർമ്മാണം തത്സമയം കാണാം, ആവശ്യമെങ്കിൽ വാങ്ങാം
ഇലക്ട്രിക് വീലിന്റെ സഹായത്തോടെ തത്സമയം കളിമൺപാത്രങ്ങൾ നിർമ്മിച്ച് നൽകി കാണികളുടെ ശ്രദ്ധ കവരുകയാണ് നെയ്യാറ്റിൻകര സ്വദേശിയായ അനിൽകുമാർ. ബെംഗളൂരു ഡിസൈൻ സെന്റർ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് ശാസ്ത്രീയ പരിശീലനം നേടിയാണ് അനിൽകുമാർ ഈ രംഗത്ത് സജീവമായത്.
മോഡേൺ കിച്ചണുകൾക്കും ഗ്യാസ് സ്റ്റൗവുകൾക്കും അനുയോജ്യമായ രീതിയിൽ ഉയർന്ന ഗുണനിലവാരമുള്ള മൺപാത്രങ്ങളും അലങ്കാര വസ്തുക്കളുമാണ് അദ്ദേഹം ഇവിടെ രൂപകൽപ്പന ചെയ്യുന്നത്. കളിമണ്ണിന്റെ ലഭ്യതക്കുറവും വിപണന സാധ്യതകളുടെ കുറവും ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയാണെങ്കിലും, ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഇത്തരം സർക്കാർ മേളകൾ തങ്ങൾക്ക് വലിയ പ്രോത്സാഹനമാണെന്ന് അദ്ദേഹം പറയുന്നു. കനകക്കുന്നിലെ ഈ തത്സമയ പ്രദർശനം ആഗസ്റ്റ് 30 വരെ കണ്ടുമടങ്ങാം.

